മുംബയ്: താന്‍ ഒരു റോബോട്ടല്ലെന്നും ചര്‍മം കീറി നോക്കിയാല്‍ ചോര പൊടിയുന്നതു കാണാമെന്നും ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്ടന്‍ വിരാട് കോലി...
മുംബയ്: താന്‍ ഒരു റോബോട്ടല്ലെന്നും ചര്‍മം കീറി നോക്കിയാല്‍ ചോര പൊടിയുന്നതു കാണാമെന്നും ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്ടന്‍ വിരാട് കോലി.
അവിശ്രമം ജോലി ചെയ്യുന്നതിനെക്കുറിച്ച് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു കോലി. വിശ്രമം
വേണമെന്നു തോന്നിയാല്‍ ബിസിസിഐയോട് ആവശ്യപ്പെടും. ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിനു മുന്നോടിയായി മാധ്യമങ്ങളോടു സംസാരിക്കവേയാണ് കോലി ഇങ്ങനെ പറഞ്ഞത്.
ശ്രീലങ്കയ്‌ക്കെതിരായ പരന്പരയില്‍ വിശ്രമം വേണമെന്നു കോലി ബിസിസിഐയോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട് വന്നിരുന്നു. ഇതിനെക്കുറിച്ചുള്ള ചോദ്യത്തിനാണ് കോലി ഈ മറുപടി നല്കിയത്.
എന്നാല്‍, കോലി വിശ്രമം ചോദിച്ചിട്ടില്ലെന്നായിരുന്നു ചീഫ് സെലക്ടര്‍ എം.എസ്.കെ. പ്രസാദ് പറഞ്ഞത്. കാമുകി അനുഷ്‌ക ശര്‍മയുമായി കറങ്ങാനാണ് കോലി വിശ്രമം ആവശ്യപ്പെട്ടതെന്നും വാര്‍ത്തയുണ്ടായിരുന്നു.
ശരീരത്തിനു വിശ്രമം വേണമെന്ന് തോന്നുന്‌പോള്‍ ഞാനത് ബിസിസി ഐയോട് ആവശ്യപ്പെടും. ഞാന്‍ റോബോട്ടല്ല. ആവശ്യപ്പെടുന്നതിലും കൂടുതല്‍ സമര്‍പ്പണം ഫീല്‍ഡില്‍ നടത്തുന്നവര്‍ക്ക് വിശ്രമം ആവശ്യമാണ്, ഹാദിക് പാണ്ഡ്യക്കു വിശ്രമം അനുവദിച്ചതിനെക്കുറിച്ചു കോലി പറഞ്ഞു.
Keywords: Virat Kohli, Anushka, Cricket
COMMENTS