ആലപ്പുഴ: ആഡംബര കാറിന്റെ നികുതി വെട്ടിക്കുന്നതിന് പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തു കെണിയിലായ നടന്‍ ഫഹദ് ഫാസില്‍ 17.68 ലക്ഷം രൂപ നികുതി...
ആലപ്പുഴ: ആഡംബര കാറിന്റെ നികുതി വെട്ടിക്കുന്നതിന് പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തു കെണിയിലായ നടന്‍ ഫഹദ് ഫാസില്‍ 17.68 ലക്ഷം രൂപ നികുതിയടച്ച് കേസില്‍ നിന്നു തലയൂരി.
ആലപ്പുഴ ആര്‍.ടി.ഒ ഓഫീസിലാണ് ഫഹദ് 17.68 ലക്ഷം രൂപ നികുതിയിനത്തില്‍ അടച്ചത്.
വ്യാജരേഖ വച്ച് കാര്‍ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തതിന് ഫഹദിന് ക്രൈംബ്രാഞ്ച് നോട്ടീസ് കൊടുത്തിരുന്നു.
കേരളത്തില്‍ 17.68 ലക്ഷം രൂപ നികുതി നല്‍കേണ്ടിടത്ത്, പുതുച്ചേരിയില്‍ ഒന്നര ലക്ഷം രൂപ അടച്ചാല്‍ മതി. ഇതാണ് താരങ്ങള്‍ പോണ്ടിച്ചേരിക്കു പോകാന്‍ കാരണം. ഇതിനായി പോണ്ടിച്ചേരി നിവാസികളുടെ വ്യാജ പേരുകളിലാണ് രജിസ്‌ട്രേഷന്‍ നടത്തുക.
നടനും എംപിയുമായ സുരേഷ് ഗോപി, നടി അമലാ പോള്‍ തുടങ്ങിയവരൊക്ക പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തു തട്ടിപ്പു നടത്തിയതായി കണ്ടെത്തിയിരുന്നു.
COMMENTS