മലപ്പുറം: വേങ്ങര ഉപതിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് ഇന്ന് വൈകുന്നേരത്തോടെ പരിസമാപ്തിയാവും. ചൊവ്വാഴ്ച നിശബ്ദ പ്രചാരണം മാത്രമാണ് ന...
മലപ്പുറം: വേങ്ങര ഉപതിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് ഇന്ന് വൈകുന്നേരത്തോടെ പരിസമാപ്തിയാവും.
ചൊവ്വാഴ്ച നിശബ്ദ പ്രചാരണം മാത്രമാണ് നടക്കുക. ബുധനാഴ്ചയാണ് തിരഞ്ഞെടുപ്പ്.
ഫലപ്രഖ്യാപനം 15നാണ്. ലോക്‌സഭയിലേക്കു മത്സരിക്കുന്നതിനായി പി.കെ കുഞ്ഞാലിക്കുട്ടി രാജിവച്ചതിനെ തുടര്‍ന്നാണ് വേങ്ങരയില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.
യുഡിഎഫ് സ്ഥാനാര്‍ഥി കെ.എന്‍.എ.ഖാദര്‍, എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.പി. ബഷീര്‍ ബിജെപി സ്ഥാനാര്‍ഥി കെ.ജനചന്ദ്രന്‍ എന്നിവര്‍ ഉള്‍പ്പെടെ ആറ് സ്ഥാനാര്‍ഥികളാണ് രംഗത്തുള്ളത്.
തങ്ങളുടെ സിറ്റിംഗ് സീറ്റായതിനാല്‍ വിജയം ഉറപ്പെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. എന്നാല്‍, ശക്തമായി പ്രതിരോധിക്കാനാവുമെന്ന പ്രതീക്ഷ എല്‍ഡിഎഫിനുണ്ട്.
COMMENTS