മലപ്പുറം: വേങ്ങര നിവാസികള്‍ ഉപതിരഞ്ഞെടുപ്പിന് വോട്ടുചെയ്യാന്‍ ആവേശപൂര്‍വം എത്തിയപ്പോള്‍ രാവിലെ പോളിംഗ് തുടങ്ങിയതു മുതല്‍ ബൂത്തുകള്‍ക്കു...
മലപ്പുറം: വേങ്ങര നിവാസികള്‍ ഉപതിരഞ്ഞെടുപ്പിന് വോട്ടുചെയ്യാന്‍ ആവേശപൂര്‍വം എത്തിയപ്പോള്‍ രാവിലെ പോളിംഗ് തുടങ്ങിയതു മുതല്‍ ബൂത്തുകള്‍ക്കു മുന്നില്‍ നീണ്ട നിരയായി.
ആകെ 1,70,000 പേരാണ് സമ്മതിദാനം വിനിയോഗിക്കാനെത്തേണ്ടത്. വിവിപാറ്റ് മെഷീന് സംവിധാനം മാത്രം ഉപയോഗിച്ച് കേരളത്തില്‍ നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണിത്.
ആകെ ആറ് സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്. രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. 90 സ്ഥലങ്ങളിലായി 165 പോളിങ് സ്റ്റേഷനുകളുണ്ട്. തിരൂരങ്ങാടി പി.എസ്.എം.ഒ കോളജില്‍ 15 ന് വോട്ടെണ്ണല്‍ നടക്കും.
അഡ്വ. കെ.എന്‍.എ. ഖാദര്‍ (മുസ്ലിം ലീഗ്), അഡ്വ. പി.പി. ബഷീര്‍ (സി.പി.എം.), കെ.ജിനചന്ദ്രന് (ബി.ജെ.പി), അഡ്വ. കെ.സി. നസീര്‍ (എസ്.ഡി.പി.ഐ) എന്നിവരാണ് പ്രധാന സ്ഥാനാര്‍ത്ഥികള്‍.
Keywords: Vengara, Bypoll, Election, CPM, Muslim League, UDF
COMMENTS