മീററ്റ്: ഉത്തര്‍പ്രദേശിലെ മീററ്റില്‍ അധ്യാപകന്റെ അടിയേറ്റ് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ കണ്ണുതകര്ന്നു. അടിയേറ്റ് കണ്ണിന്റെ കാഴ്ച കുറഞ...
മീററ്റ്: ഉത്തര്‍പ്രദേശിലെ മീററ്റില്‍ അധ്യാപകന്റെ അടിയേറ്റ് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ കണ്ണുതകര്ന്നു. അടിയേറ്റ് കണ്ണിന്റെ കാഴ്ച കുറഞ്ഞതായി മാതാപിതാക്കള്‍ പൊലീസിനു നല്കിയ പരാതിയില്‍ പറയുന്നു.
സഹപാഠിയില്‍ നിന്ന് നോട്ട് ബുക്ക് വാങ്ങാന്‍ പോയ വിദ്യാര്‍ത്ഥിയെ പുറകിലൂടെ വന്ന് അധ്യാപകന് അടിക്കുകയായിരുന്നു. അടിയുടെ ആഘാതത്തില്‍ കണ്ണിനു ഗുരുതരമായി പരിക്കേറ്റു.
സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ സ്കൂളില്‍ എത്തിയ രക്ഷാകര്‍ത്താക്കളെ സ്കൂള്‍ അധികൃതര്‍ അപമാനിച്ച് ഇറക്കിവിട്ടു. അതേ തുടര്‍ന്നാണ് പൊലീസില്‍ പരാതിപ്പെട്ടത്. സംഭവത്തെപ്പറ്റി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Tags: UP, Utterpradesh, School, Teacher, Student

COMMENTS