തിരുവനന്തപുരം: കുന്നമംഗലം എംഎല്‍എ പിടിഎ റഹീമിന്റെ ഇന്നോവ കാര്‍ സ്വര്‍ണ്ണക്കടത്തു പ്രതിയുടെ സമ്മാനമെന്ന് ആരോപണം. കേസിലെ രണ്ടാം പ്രതി നബീല്‍...
തിരുവനന്തപുരം: കുന്നമംഗലം എംഎല്‍എ പിടിഎ റഹീമിന്റെ ഇന്നോവ കാര്‍ സ്വര്‍ണ്ണക്കടത്തു പ്രതിയുടെ സമ്മാനമെന്ന് ആരോപണം. കേസിലെ രണ്ടാം പ്രതി നബീല്‍ അബ്ദുള്‍ ഖാദറും ഫൈസലും ചേര്‍ന്നാണ് കാര്‍ നല്‍കിയതെന്നാണ് കേസിലെ ഒന്നാം പ്രതി ഷഹബാസിന്റെ വെളിപ്പെടുത്തല്‍.
കാര്‍ ആദ്യം രജിസ്റ്റര്‍ ചെയ്തത് നബീലിന്റെ ബന്ധുവായ റംഷാദ് കന്നിപൊയിലിന്റെ പേരിലാണ്. രണ്ടു മാസത്തിനു ശേഷം എംഎല്‍എയുടെ ബന്ധുവായ ലുഫ്ത്തി മുഹമ്മദിന്റെ പേരിലേക്ക് വാഹനം മാറ്റി. പിന്നീട് എംഎല്‍എയുടെ പേരിലേക്ക് വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റുകയായിരുന്നു.
നേരത്തെ ദുബായിലെത്തിയ ഇടത് എംഎല്‍എമാരെ കള്ളക്കടത്തു കേസിലെ പിടികിട്ടാപ്പുള്ളി അബു ലൈസ് വിമാനത്താവളത്തിലെത്തി സ്വീകരിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. പ്രതിയെ എംഎല്‍എമാര്‍ ഓഫീസില്‍ സന്ദര്‍ശിക്കുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നു.
അതിനിടെ യുഡിഎഫിനെയും പ്രതിരോധത്തിലാക്കി അബു ലൈസിനൊപ്പം യുഡിഎഫ് നേതാക്കള്‍ നില്ക്കുന്ന ചിത്രങ്ങളും പുറത്തുവന്നു. കോണ്‍ഗ്രസ് നേതാക്കളായ ടി. സിദ്ദിഖും പി. കെ. ഫിറോസും അബു ലൈസിനൊപ്പം നില്ക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
അബു ലൈസിനെ നേരിട്ട് പരിചയമില്ലെന്ന് ടി സിദ്ദിഖ് പറഞ്ഞു. തിരഞ്ഞെടുപ്പ് സമയത്ത് ദുബായില്‍ പോയപ്പോള്‍ എടുത്ത ചിത്രങ്ങളാവാം ഇപ്പോള്‍ പുറത്തുവന്നതെന്നും ടി സിദ്ദിഖ് പറഞ്ഞു.
വ്യക്തിപരമായി യാതൊരു ബന്ധവും അബു ലൈസുമായിട്ടില്ലെന്നും ബം തെളിയിച്ചാല്‍ പൊതുജീവിതം അവസാനിപ്പിക്കുമെന്നുമാണ് പി കെ ഫിറോസിന്റെ പ്രതികരണം.

COMMENTS