തിരുവനന്തപുരം: സിപിഎം-മുസ്ലീം ലീഗ് സഖ്യത്തിന് വിദൂര സാധ്യത പോലുമില്ലെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി. സിപിഎമ്മിന് ഫാസിസത്തെ നേരിടാന്‍ പ്രാപ്ത...
തിരുവനന്തപുരം: സിപിഎം-മുസ്ലീം ലീഗ് സഖ്യത്തിന് വിദൂര സാധ്യത പോലുമില്ലെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി. സിപിഎമ്മിന് ഫാസിസത്തെ നേരിടാന്‍ പ്രാപ്തിയില്ലെന്നും ലീഗ് നേതാവ് പറഞ്ഞു.
സിപിഎം വിരുദ്ധ മുന്നണിയില്‍ സിപിഎം വിള്ളലുണ്ടാക്കുന്നു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഒന്നേകാല്‍ വര്‍ഷത്തിനിടെ മൂന്നാമത്തെ മന്ത്രിയും രാജിവയ്ക്കേണ്ട സാഹചര്യമാണുള്ളതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സര്‍ക്കാര്‍ വിരുദ്ധ വികാരമുണ്ടെന്നു ഉറപ്പുള്ളതുകൊണ്ടാണ് വേങ്ങരയിലെ തിരഞ്ഞെടുപ്പു ഫലം സര്‍ക്കാരിന്റെ വിലയിരുത്തലാവുമെന്നു പറയാന്‍ പോലും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ധൈര്യം കാട്ടാത്തതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
എന്‍ഡിഎ സഖ്യകക്ഷിയായ ബിഡിജെഎസിനെ യുഡിഎഫിന്റെ ഭാഗമാക്കുന്നതിനെ തങ്ങള്‍ എതിര്‍ക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ബിജെപിയുമായി ഇടഞ്ഞു നില്ക്കുന്ന ബിഡിജെഎസിന്റെ നിലപാട് മാറ്റം ചര്‍ച്ച ചെയ്യേണ്ടതുണ്ട്. ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കേണ്ടത് കോണ്‍ഗ്രസാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Tags: Kerala, Politics, CPM, MuslimLeague, Congress, Kunhalikkutty

COMMENTS