മസ്കറ്റ്: യെമനില്‍ നിന്നു ഭീകരര്‍ തട്ടിക്കൊണ്ടു പോയ മലയാളി വൈദികന് ഫാ. ടോം ഉഴുന്നാലിലിനെ പതിനെട്ടു മാസത്തിനു ശേഷം മോചിപ്പിച്ചു. ഒമ...
മസ്കറ്റ്: യെമനില്‍ നിന്നു ഭീകരര്‍ തട്ടിക്കൊണ്ടു പോയ മലയാളി വൈദികന് ഫാ. ടോം ഉഴുന്നാലിലിനെ പതിനെട്ടു മാസത്തിനു ശേഷം മോചിപ്പിച്ചു.
ഒമാന്‍ സുല്‍ത്താന്റെ ഇടപെടലാണ് മോചനത്തിനു വഴി തുറന്നത്. മോചിതനായി റോയല്‍ ഒമാന്‍ എയര്‍ഫോഴ്സ് വിമാനത്തില്‍ മസ്കറ്റിലെത്തിയ ഫാ. ഉഴുന്നാലില്‍ അവിടെനിന്നു വത്തിക്കാനിലേക്കു പോയെന്നാണ് അറിയുന്നത്.
എന്നാല്‍, അദ്ദേഹം വത്തിക്കാനിലേക്കു പോയതിന് സ്ഥിരീകരണമൊന്നും കിട്ടിയിട്ടില്ലെന്നാണ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞത്. ഫാ. ഉഴുന്നാലിലിന്റെ മോചന വിവരത്തെക്കുറിച്ച് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ട്വീറ്റ് ചെയ്തിട്ടുണ്ട്.
ഫാ. ടോം ഉഴുന്നാലിലില്‍ ഒമാനില്‍
പലവട്ടം ഫാ. ടോമിന്റെ വീഡിയോകള്‍ ഭീകരര്‍ പുറത്തുവിട്ടെങ്കിലും അദ്ദേഹത്തെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഫലം കണ്ടിരുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും വിദേശകാര്യമന്ത്രി സുഷമ സ്വരാജുമെല്ലാം ഇടപെട്ടെങ്കിലും ഫലമുണ്ടായിരുന്നില്ല.
യെമനില്‍ ഇന്ത്യന്‍ എംബസി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. ഇതായിരുന്നു മോചനത്തില്‍ ഏറ്റവും വലിയ തടസ്സമായത്. തുടര്‍ന്നാണ് വിദേശ സര്‍ക്കാരുകളുടെ സഹായം കേന്ദ്രം തേടിയത്.
Keywords: Fr. Tom Uzhunnalil, Terrorists, Yemen, Sushama Swaraj
COMMENTS