കൊല്ലം: കൊല്ലം നീണ്ടകരയില്‍നിന്നു മീന്‍പിടിക്കാന്‍ പോയ വള്ളം ഇടിച്ചു തകര്‍ത്തത് സിംഗപ്പൂര്‍ ഷിപ്പിംഗ് കന്പനിയുടെ അനിയാംഗ് എന്ന കപ്പലാ...
കൊല്ലം: കൊല്ലം നീണ്ടകരയില്‍നിന്നു മീന്‍പിടിക്കാന്‍ പോയ വള്ളം ഇടിച്ചു തകര്‍ത്തത് സിംഗപ്പൂര്‍ ഷിപ്പിംഗ് കന്പനിയുടെ അനിയാംഗ് എന്ന കപ്പലാണെന്നു തീരസംരക്ഷണസേന കണ്ടെത്തി.
ഈ കപ്പലിനെ പിന്തുടര്‍ന്ന് നിറുത്താന്‍ ആവശ്യപ്പെട്ടെങ്കിലും കപ്പല്‍ നിറുത്താതെ പോവുകയായിരുന്നു. കൊല്ലം തീരത്തുനിന്ന് 40 നോട്ടിക്കല്‍ മൈല്‍ ദൂരെ 8.53 വടക്കും 75.4 കിഴക്കുമായി രാജ്യാന്തര കപ്പല്‍ചാലിലായിരുന്നു അപകടം.
തൂത്തുക്കുടി, ചെന്നൈ, കൊച്ചി, ആന്‍ഡമാന്‍ എന്നിവിടങ്ങളില്‍നിന്നുള്ള തീര രക്ഷാ സേനയുടെ കപ്പലുകള്‍ അനിയാംഗിനെ പിന്തുടരുന്നുണ്ട്. ഈ കപ്പലിനുനേരെ വെടിവയ്ക്കാന്‍ തീരസംരക്ഷണസേന ആലോചിച്ചെങ്കിലും ഉന്നത കേന്ദ്രങ്ങളുടെ അനുമതി ലഭിക്കാത്തതിനാല്‍ ഈ നീക്കം ഉപേക്ഷിച്ചു.
വള്ളത്തില്‍ ആറു തൊഴിലാളികള്‍ക്കു പരിക്കേറ്റിരുന്നു. സാമുവല്‍ എന്ന ആരോഗ്യ അന്ന വള്ളത്തിലാണ് കപ്പലിടിച്ചത്.തമിഴ്‌നാട് കുളച്ചല്‍ നീരോട് സ്വദേശി സഹായം എന്നയാളുടേതാണ് വള്ളം.
തകര്‍ന്ന വള്ളത്തില്‍ പിടിച്ച് കിടന്ന തൊഴിലാളികളെ പിന്നീട് നേവിയും മറ്റു മീന്‍പിടിത്ത വള്ളക്കാരും ചേര്‍ന്നു രക്ഷിക്കുകയായിരുന്നു.
The Coast Guard has found the ship Aniyang of the Singapore Shipping Company, which destroyed the fishing boat from Kollam Neendakara.
The accident occurred at 40.5 nautical miles off the coast of Kollam at 8.53 North and 75.4 miles east of the International shipping route.
The ships of the Coast Guard from Thoothukudi, Chennai, Kochi and Andaman are pursuing Aniyang. The coastguard wanted to fire at the ship but was abandoned as no special permits were granted.
Six fishermen were injured in the boat. The injured fishermen were later rescued by the Navy and other fishing boats.
Keywords: Coast Guard, ship Aniyang, Singapore Shipping Company, Kollam, Neendakara, Indian shipyard, Thoothukudi, Chennai, Kochi,Andaman , Samuvel , Anna, Vallam, Kulachal, Navy, fishermen
COMMENTS