ഭൂമിയില്‍ നിന്നു വിടവാങ്ങി വര്‍ഷങ്ങള്‍ക്കു ശേഷവും വാര്‍ത്തകളില്‍ നിറയുകയാണ് ബ്രിട്ടനിലെ ചാള്‍സ് രാജകുമാരന്റെ മുന്‍ ഭാര്യ ഡയാന രാജകുമാരി. ...
ഭൂമിയില്‍ നിന്നു വിടവാങ്ങി വര്‍ഷങ്ങള്‍ക്കു ശേഷവും വാര്‍ത്തകളില്‍ നിറയുകയാണ് ബ്രിട്ടനിലെ ചാള്‍സ് രാജകുമാരന്റെ മുന്‍ ഭാര്യ ഡയാന രാജകുമാരി. ജീവിച്ചിരിക്കുമ്പോള്‍ ഡയാനയുടെ നീലക്കണ്ണുകള്‍ ആരാധിക്കാത്തവര്‍ ചുരുക്കമായിരുന്നു.
മുപ്പത്തിയാറാമത്തെ വയസ്സില്‍ പാരീസില്‍ വാഹനാപകടത്തിലാണ് ഡയാനയുടെ ജീവന്‍ പൊലിഞ്ഞത്.
ഡയാനയുടെ സ്വകാര്യ ജീവിതം വെളിപ്പെടുത്തുന്ന അഭിമുഖമാണ് ഇപ്പോള്‍ ഡയാനയെ വീണ്ടും മാധ്യമങ്ങളില്‍ നിറയ്ക്കുന്നത്. ഞായറാഴ്ച വൈകിട്ടാണ് മുന്‍ അഭിമുഖത്തിന്റെ ഭാഗങ്ങള്‍ ബ്രിട്ടനിലെ ചാനല്‍ 4 വീണ്ടും സംപ്രേക്ഷണം ചെയ്തത്. 35 ലക്ഷം പേരാണ് അഭിമുഖം കണ്ടത്.
1992-93 കാലഘട്ടത്തില്‍ പീറ്റര്‍ സെറ്റ്‌ലന്‍ എന്നയാള്‍ ചിത്രീകരിച്ച സ്വകാര്യ സംഭാഷണം പിന്നീട് ഒരു ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തി. അതാദ്യമായാണ് ബ്രിട്ടനില്‍ അഭിമുഖം സംപ്രേക്ഷണം ചെയ്യുന്നത്.
തന്റെ അംഗരക്ഷകനുമായുള്ള തീവ്രപ്രണയം സംഭാഷണത്തിലുണ്ട്. 24-25 വയസ്സുള്ളപ്പോഴാണ് അംഗരക്ഷകനുമായി പ്രണയത്തിലാവുന്നത്. എന്നാല്‍, അംഗരക്ഷകനെ അതോടെ പിരിച്ചുവിടുകയാണ് ചെയ്തത്.
പിന്നീട് അദ്ദേഹത്തെ കൊലപ്പെടുത്തിയെന്നാണ് ഡയാന ആരോപിക്കുന്നത്. അംഗരക്ഷകനോടായിരുന്നു തനിക്ക് ഏറ്റവും കൂടുതല്‍ പ്രണയം തോന്നിയിട്ടുള്ളതെന്നും ഡയാന വെളിപ്പെടുത്തുന്നു.
പൊലീസ് ഉദ്യോഗസ്ഥനായിരുന്ന ബാരി മാനക്കി ഒരു വര്‍ഷത്തോളം ഡയാനയുടെ അംഗരക്ഷകനായിരുന്നു. 1987 ല്‍ വാഹനാപകടത്തില്‍ മാനക്കി മരിക്കുകയായിരുന്നു.
ചാള്‍സ് രാജകുമാരനുമായി വികാരരഹിതമായ പ്രണയമായിരുന്നു ഉണ്ടായിരുന്നതെന്നും ഡയാന സംഭാഷണത്തില്‍ വെളിപ്പെടുത്തുന്നുണ്ട്.

COMMENTS