തിരുവനന്തപുരം: അതിരപ്പള്ളി പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിക്ഷത്തും ഭിന്നസ്വരം. പദ്ധതിക്കെതിരെ നിലപാടെടുത്ത പ്രതിപക്ഷ നേതാവ്...
തിരുവനന്തപുരം: അതിരപ്പള്ളി പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിക്ഷത്തും ഭിന്നസ്വരം. പദ്ധതിക്കെതിരെ നിലപാടെടുത്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ തള്ളി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രംഗത്തെത്തി.
പ്രകൃതിയെ സംരക്ഷിച്ചു കൊണ്ടുള്ള വികസനമാണ് വേണ്ടതെന്നും പദ്ധതിയെപ്പറ്റി പൊതു ചര്‍ച്ച വേണമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. അഭിപ്രായ സമന്വയത്തിനു ശേഷം പദ്ധതി നടപ്പിലാക്കണം. മുഖ്യമന്ത്രിയായിരുന്നപ്പോഴും ഉമ്മന്‍ ചാണ്ടി അതിരപ്പള്ളി പദ്ധതിയ്ക്ക് അനുകൂലമായിരുന്നു.
വൈദ്യുതി മന്ത്രി എം.എം.മണി പദ്ധതി നടപ്പിലാക്കുമെന്ന് സഭയില്‍ അറിയിച്ചപ്പോള്‍ തന്നെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പദ്ധതിയെ എതിര്‍ത്തിരുന്നു.
ഭരണപക്ഷത്തും പദ്ധതിയ്‌ക്കെതിരെ അനുകൂലമായും പ്രതികൂലമായും നില്‍ക്കു്ന്നവരുണ്ട്. ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദന്‍ പദ്ധതിയെ എതിര്‍ക്കുന്നയാളാണ്. ഘടകക്ഷിയായ സിപിഐയും പദ്ധതിയെ അനുകൂലിക്കുന്നില്ല.
Tags: OommenChandy, RameshChennithala, Kerala, Politics, Athirappally, V.S.Achuthanandan, M.M.Mani

COMMENTS