ദീപക് നമ്പ്യാര്‍ ചെന്നൈ: നടി ശ്രുതി ഹാസനും ബ്രിട്ടീഷുകാരനായ കാമുകനുമൊത്തുള്ള ചിത്രങ്ങള്‍ തമിഴ് മാധ്യമങ്ങളില്‍ ചൂടന്‍ ചര്‍ച്ചയാവുന്നു. ...
ദീപക് നമ്പ്യാര്‍
ചെന്നൈ: നടി ശ്രുതി ഹാസനും ബ്രിട്ടീഷുകാരനായ കാമുകനുമൊത്തുള്ള ചിത്രങ്ങള്‍ തമിഴ് മാധ്യമങ്ങളില്‍ ചൂടന്‍ ചര്‍ച്ചയാവുന്നു.ബ്രിട്ടീഷ് നടനായ മൈക്കേല്‍ കോര്‍സേലാണ് കമലഹാസന്റെ മകളുടെ മനം കവര്‍ന്നിരിക്കുന്നത്. ഇറ്റാലിയന്‍ വംശജനായ മൈക്കേലുമായി കുറേ നാളായി ശ്രുതി ഡേറ്റിംഗിലാണ്.
മൈക്കേലിനു സമയമുള്ളപ്പോള്‍ ഇന്ത്യയിലേക്കു വരും. അല്ലാത്തപ്പോള്‍ മൈക്കേല്‍ ഉള്ളിടത്തേയ്ക്കു ശ്രുതി പോകും. ഇതാണ് പതിവ്.
തങ്ങള്‍ പ്രണയത്തിലാണെന്ന് മൈക്കേല്‍ തുറന്നുപറയുകയും ചെയ്തു. കമലിന്റെ ആരാധകനാണ് മൈക്കേല്‍. ഭാവി അമ്മായി അപ്പനുമായി ഇടയ്ക്ക് മൈക്കേല്‍ സംസാരിക്കാറുമുണ്ട്. മകളുടെ ഇഷ്ടമാണ് കമലിന്റെയും ഇഷ്ടം. എന്നാല്‍, അമ്മ സരികയക്ക് ഈ ബന്ധം അത്ര രുചിച്ചിട്ടില്ലെന്നാണ് കേള്‍ക്കുന്നത്.
കമലും സരികയും പിണങ്ങിപ്പിരിഞ്ഞിരുന്നു. എന്നാല്‍, മക്കള്‍ അച്ഛനുമായും അമ്മയുമായും ഒരേ ബന്ധമാണ് തുടരുന്നത്.
ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന, നടന്‍ സിദ്ധാര്‍ത്ഥ് എന്നിവരുമായും നേരത്തേ ശ്രുതി പ്രണയത്തിലായിരുന്നു. അവരെ ഇരുവരെയും ഉപേക്ഷിച്ചാണ് ഇപ്പോള്‍ ബ്രിട്ടീഷ് നടനുമായി ചങ്ങാത്തത്തിലായത്. ഇടയ്ക്ക് രജനീകാന്തിന്റെ മരുമകന്‍ ധനുഷിനെ ചേര്‍ത്തും ശ്രുതിയുടെ പേരില്‍ ഗോസിപ്പ് പരന്നിരുന്നു.
Actress Shruti Haasan and her British boyfriend are in discussions in the Tamil media. Kamal Haasan's daughter takes care of the British actor Michael Korsel. Shruti is dating with the Italian-born Michael. Michael gets time to travel to India. Michael is a fan of Kamal
Keywords: Actress Shruti Haasan, British boyfriend, Michael Korsl, dating , Italian, Kamal., Sarika , mother, Suresh Raina, actor Siddharth, Dhanush,
COMMENTS