സാധാരണ നിലയില്‍ ഇത്തരം അധമവൃത്തികളില്‍ ആരോപണവിധേയരായാല്‍ പോലും ജനപ്രതിനിധികള്‍ കൈയോടെ രാജിവയ്ക്കുകയാണ് പതിവ്. ഇവിടെ പക്ഷേ, വിന്‍സെന്...
സാധാരണ നിലയില്‍ ഇത്തരം അധമവൃത്തികളില്‍ ആരോപണവിധേയരായാല്‍ പോലും ജനപ്രതിനിധികള്‍ കൈയോടെ രാജിവയ്ക്കുകയാണ് പതിവ്. ഇവിടെ പക്ഷേ, വിന്‍സെന്റ് മറിച്ചൊരു നിലപാടെടുത്തതോടെ കടുത്ത നടപടിക്കു സര്‍ക്കാര്‍ നിര്‍ബന്ധിതമാവുകയാണ്
തിരുവനന്തപുരം: സ്ത്രീപീഡനക്കേസില്‍ തന്നെ അറസ്റ്റുചെയ്ത നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും രാജിവയ്ക്കില്ലെന്നും എം.വിന്‍സെന്റ് എംഎല്‍എ പ്രഖ്യാപിച്ചതോടെ പുതിയൊരു രാഷ്ട്രീയ വടംവലിക്കു കളമൊരുങ്ങുന്നു.
സാധാരണ നിലയില്‍ ഇത്തരം അധമവൃത്തികളില്‍ ആരോപണവിധേയരായാല്‍ പോലും ജനപ്രതിനിധികള്‍ കൈയോടെ രാജിവയ്ക്കുകയാണ് പതിവ്. ഇവിടെ പക്ഷേ, വിന്‍സെന്റ് മറിച്ചൊരു നിലപാടെടുത്തതോടെ കടുത്ത നടപടിക്കു സര്‍ക്കാര്‍ നിര്‍ബന്ധിതമാവുകയാണ്.
രാഷ്ട്രീയ പകപോക്കലിന്റെ ഇരയാണ് താനെന്നും മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു.
എംഎല്‍എ ഹോസ്റ്റലില്‍ നടന്ന രണ്ടര മണിക്കൂര്‍ ചോദ്യം ചെയ്യലിനു ശേഷമായിരുന്നു വിന്‍സെന്റിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
സ്വന്തം വാഹനത്തില്‍ എംഎല്‍എ ഹോസ്റ്റലില്‍നിന്നു പേരൂര്‍ക്കട പൊലീസ് ക്ലബില്‍ എത്തിയ എംഎല്‍എയെ അവിടെവച്ചു കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് പാറശാല എസ്‌ഐയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് രേഖപ്പെടുത്തി.
അവിടെനിന്ന് അദ്ദേഹത്തെ പൊലീസ് ആസ്ഥാനത്തേക്ക് മാറ്റുകയായിരുന്നു. ആത്മഹത്യാപ്രേരണ, പീഡനം എന്നീ ജാമ്യമില്ലാകുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റുചെയ്തിരിക്കുന്നത്.
എസ്പി അജിതാ ബീഗത്തിന്റെ നേതൃത്വത്തില്‍ പൊലീസ് ആസ്ഥാനത്ത് ചോദ്യം ചെയ്യല്‍ തുടരുകയാണ്. 900 തവണയാണ് എംഎല്‍എ വീട്ടമ്മയെ ഒരു മാസത്തിനുള്ളില്‍ ഫോണ്‍വിളിച്ചിരിക്കുന്നത്.
ഇത്തരം തെളിവുകള്‍ ശേഖരിച്ച ശേഷമായിരുന്നു ചോദ്യംചെയ്യല്‍. പരാതിക്കാരിക്ക് മാനസികവിഭ്രാന്തിയുണ്ടെന്നു മാത്രമായിരുന്നു വിന്‍സന്റ് വാദിച്ചത്. 900 തവണ വിളിച്ചതിനു കാരണമെന്തെന്ന ചോദ്യത്തിനു വ്യക്തമായ മറുപടി ഇല്ലതാനും.
അറസ്റ്റ് ഒഴിവാക്കാന്‍ എംഎല്‍എ തിരുവനന്തപുരം ജില്ലാ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. ഇതു പൊലീസ് മുഖവിലയ്‌ക്കെടുത്തില്ല.
ബാലരാമപുരത്തെ കടയില്‍ കടന്നുചെന്നു വിന്‍സെന്റ് ഭീഷണിപ്പെടുത്തിയെന്നും ഫോണിലൂടെ നിരന്തരം ശല്യപ്പെടുത്തിയെന്നുമാണ് വീട്ടമ്മ പരാതിപ്പെട്ടിരിക്കുന്നത്.
എംഎല്‍എയുടെ ശല്യം സഹിക്കാനാവാതെ ജീവനൊടുക്കാന്‍ ശ്രമിച്ച വീട്ടമ്മ ചികിത്സയിലാണ്. വീട്ടമ്മയുമായി അടുപ്പമുള്ള മൂന്നുപേര്‍ കൂടി എംഎല്‍എയ്‌ക്കെതിരേ രഹസ്യമൊഴി കൊടുത്തിട്ടുണ്ട്.
Keywords: MLA, women, harassment, M Vincent, political frenzy, MLA hostel, Peroorkada police club, MLA hostel, SP Ajitha Begum, police, Balaramahapuram , phone
COMMENTS