കൊച്ചി: നടി ഒടുന്ന വാഹനത്തിലിട്ടു പീഡിപ്പിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ റിമാന്‍ഡ് കാലാവധി ഓഗസ്റ്റ് ഒന്നുവരെ അങ്കമാലി ജുഡിഷല...
കൊച്ചി: നടി ഒടുന്ന വാഹനത്തിലിട്ടു പീഡിപ്പിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ റിമാന്‍ഡ് കാലാവധി ഓഗസ്റ്റ് ഒന്നുവരെ അങ്കമാലി ജുഡിഷല് മജിസ്ട്രേറ്റ് കോടതി ദീര്‍ഘിപ്പിച്ചു.
ബുധനാഴ്ച സുനിയുടെ ജാമ്യാപേക്ഷയില്‍ പ്രോസിക്യൂഷന് വിശദീകരണം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
അഭിഭാഷകന് ബി.എ. ആളൂരാണ് സുനിയ്ക്കുവേണ്ടി ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. പൊലീസിന്റെ അന്വേഷണം ഊര്‍ജിതമാണെന്നും ഇനിയും പല ഉന്നത പ്രതികളും പിടിക്കപ്പെടാനുണ്ടെന്നും പിടികൂടപ്പെടാനുണ്ടെന്നും ആളൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഇതേസമയം, ഈ കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് സംവിധായകന് നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യാന്‍ അന്വേഷക സംഘം തീരുമാനിച്ചു.
ദിലീപിന്റെയും നാദിര്‍ഷയുടേയും മൊഴികളില്‍ വൈരുദ്ധ്യമുള്ളതാണ് വീണ്ടും ചോദ്യം ചെയ്യാന്‍ കാരണം.
ദിലീപും നടിയുമായി നിലനിന്നതായി പറയുന്ന തര്‍ക്കങ്ങളില്‍ ഇടപെട്ട സിനിമാതാരങ്ങളെയും ചോദ്യം ചെയ്യാന്‍ അധികൃതര്‍ തയ്യാറെടുക്കുന്നു.
COMMENTS