സ്വന്തം ലേഖകന്‍ കൊച്ചി : നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ വലിയൊരു വഴിത്തിരിവുണ്ടാക്കിക്കൊണ്ട് മറ്റൊരു പ്രമുഖ നടന് കൂടി അറസ്റ്റിലാവ...
സ്വന്തം ലേഖകന്‍
കൊച്ചി : നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ വലിയൊരു വഴിത്തിരിവുണ്ടാക്കിക്കൊണ്ട് മറ്റൊരു പ്രമുഖ നടന് കൂടി അറസ്റ്റിലാവുമെന്ന് റിപ്പോര്‍ട്ടുകള്‍.
ദിലീപുമായി ഉറ്റ ബന്ധമുള്ള ഈ നടന്റെ നീക്കങ്ങളെല്ലാം പൊലീസ് നിരീക്ഷിക്കുന്നുണ്ടായിരുന്നെന്നാണ് അറിയുന്നത്.
കഴിഞ്ഞ ദിവസം കാവ്യാ മാധവനെ ചോദ്യം ചെയ്ത വേളയിലും ഈ നടന്റെ ഇടപെടലുകളെ കുറിച്ചു ചോദ്യമുണ്ടായെന്നാണ് അറിയുന്നത്. തിരിച്ചും മറിച്ചും ചോദ്യം വന്നപ്പോള്‍ കാവ്യയ്ക്കു മറുപടി നല്‍കാതെ തരമില്ലെന്നു വന്നുവെന്നാണ് അറിയുന്നത്.
ഈ നടന് ആക്രമിക്കപ്പെട്ട നടിയുമായി പൂര്‍വ വൈരാഗ്യമുണ്ടായിരുന്നുവെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. ഇതു കൂടിയാണോ ഇയാളും സംഭവത്തില്‍ ഇടപെടാന്‍ കാരണമെന്നു വ്യക്തമല്ല.
ദിലീപിനെ പിന്തുണച്ച് ഈ നടന് ഒരു വാക്കു പോലും പറഞ്ഞിരുന്നില്ലെന്നും എന്നാല്‍ ദിലീപിനെ പുറത്തിറക്കാന്‍ പരമാവധി ശ്രമിച്ചുവെന്നുമാണ് അറിയുന്നത്. ഇതെല്ലാം ഇയാള്‍ കുടുങ്ങാന്‍ കാരണമായെന്നു റിപ്പോര്‍ട്ടുണ്ട്.
Keywords: Actor, Dileep, Kavya Madhavan, Arrest
COMMENTS