കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന് ദിലീപിന്, പ്രോസിക്യൂഷന്റെ ശക്തമായ വാദം പരിഗണിച്ച്, ഹൈക്കോടതി ജാമ്യം നിഷേധിച്ചു. സി...
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന് ദിലീപിന്, പ്രോസിക്യൂഷന്റെ ശക്തമായ വാദം പരിഗണിച്ച്, ഹൈക്കോടതി ജാമ്യം നിഷേധിച്ചു.
സിംഗിള്‍ ബെഞ്ചിന്റേതാണ് ജാമ്യഹര്‍ജി തള്ളിക്കൊണ്ടുള്ള തീരുമാനം. പ്രതി പ്രബലനായതിനാല്‍ ജാമ്യം നല്കിയാല് സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നു പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടിയിരുന്നു.
കേസ് ഡയറി മുദ്രവച്ച് കോടതിക്കു സമര്‍പ്പിച്ചിരുന്നു. കൂടാതെ, ദിലീപിനെതിരേ ശക്തമായ തെളിവുകള്‍ ഹാജരാക്കിയിട്ടുണ്ടെന്നും ഈ ഘട്ടത്തില്‍ ജാമ്യം നല്കിയാല് അന്വേഷണത്തെ അതു പ്രതികൂലമായി ബാധിക്കുമെന്നും പ്രോസിക്യൂഷന് വാദിച്ചിരുന്നു. ഇതും കോടതി അംഗീകരിച്ചു.
ഇനി ദിലീപിനുമുന്നിലുള്ള പ്രധാന വഴി സുപ്രീം കോടതിയെ സമീപിക്കുകയാണ്. ഇതിനായി ദിലീപിന്റെ അഭിഭാഷകര്‍ നിയമോപദേശം തേടുന്നതായാണ് അറിയുന്നത്.
ദിലീപിന്റെ റിമാന്‍ഡ് കാലാവധി ചൊവ്വാഴ്ച പൂര്‍ത്തിയാവും. അതിനാല്‍ പൊലീസ് വീണ്ടും കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും.
വാടകയ്ക്ക് ആളെവച്ചു മാനഭംഗപ്പെടുത്തുന്ന ആദ്യ കേസ്, എന്നാല്‍ നിര്‍ഭയ കേസിനും തുല്യം, ദിലീപിനു സുപ്രീം കോടതിയില്‍ പോയാലും ജാമ്യം എളുപ്പമാവില്ലെന്നു നിയമവിദഗ്ദ്ധര്‍
Kochi: Actor Dileep, who is accused of actress molesting case, has denied bail by the high court, by accepting the prosecution's strong argument.
A single bench rejected the bail application. Furthermore, the prosecution had argued that there were strong evidence against Dileep and that the case would be adversely affected if the bail was given,
COMMENTS