അഭിനന്ദ് ന്യൂഡല്‍ഹി : ഹൈക്കോടതി ജാമ്യം നിഷേധിച്ചതോടെ, നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന് ദിലീപിനു മുന്നിലുള്ള പ്രധാന വഴി സുപ്...
അഭിനന്ദ്
ന്യൂഡല്‍ഹി : ഹൈക്കോടതി ജാമ്യം നിഷേധിച്ചതോടെ, നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന് ദിലീപിനു മുന്നിലുള്ള പ്രധാന വഴി സുപ്രീം കോടതിയെ സമീപിക്കുകയാണ്. പക്ഷേ, അതത്ര എളുപ്പമാവില്ലെന്നാണ് നിയമവിദഗ്ദ്ധര്‍ പറയുന്നത്.ദിലീപിന്റെ കേസ് അതിസങ്കീര്‍ണമായ ഒന്നാണെന്നാണ് നിയമവിദഗ്ദ്ധര്‍ വിലയിരുത്തുന്നത്. ബലാത്സംഗക്കേസുകള്‍ കോടതികള്‍ക്കു മുന്നില്‍ വരികയും സാഹചര്യത്തെളിവുകളുടെയും മറ്റും അടിസ്ഥാനത്തില്‍ പ്രതികള്‍ ജാമ്യം നേടി പോവുകയും പതിവാണ്.
എന്നാല്‍, ദിലീപിന്റെ മേല്‍ ചുമത്തപ്പെട്ടിരിക്കുന്ന കുറ്റം വളരെ വ്യത്യസ്തവും അപൂര്‍വവുമാണ്. വാടകയ്ക്ക് ആളെവച്ച് മാനഭംഗപ്പെടുത്തിയെന്നതാണ് കേസ്. വാടകക്കൊലയാളിയെ വയ്ക്കുകയൊക്കെ നമ്മുടെ നാട്ടില്‍ പതിവാണെങ്കിലും വാടകയ്ക്ക് ആളെ വച്ചു മാനഭംഗപ്പെടുത്തുക ഒരുപക്ഷേ, ആദ്യ സംഭവമാണ്.
അതുകൊണ്ടു തന്നെ ജാമ്യം കൊടുക്കുന്നതിനു മുന്‍പ് കോടതിക്കു പലവട്ടം ആലോചിക്കേണ്ടതുണ്ട്. ഇത്തരത്തില്‍ ഒരു ജാമ്യ ഹര്‍ജിയും ഒരുപക്ഷേ, കോടതിക്കു മുന്നില്‍ ആദ്യമായിരിക്കും.
ദിലീപിന്റെ അഭിഭാഷകന് അഡ്വ. രാം കുമാര്‍ സമര്‍ത്ഥനായ അഭിഭാഷകനാണ്. അദ്ദേഹത്തിന് കേരള ഹൈക്കോടതിയില്‍ നിന്നു ജാമ്യം വാങ്ങിക്കൊടുക്കാനായില്ല എന്നാല്‍ വ്യക്തമാവുന്നത് കേസിന്റെ ഗുരുതര സ്വഭാവം തന്നെയാണ്.
സുപ്രീം കോടതിയില്‍ രാം ജത് മലാനിയെ കിട്ടുമോ എന്ന് ദിലീപീന്റെ അഭിഭാഷകര്‍ തിരക്കുന്നതായി വാര്‍ത്തയുണ്ടായിരുന്നു. വയോധികനായ ജത് മലാനി വന്നു വാദിച്ചാലും തെളിവുകളെല്ലാം നടന് എതിരായതിനാല്‍ കാര്യങ്ങള്‍ എളുപ്പമാവണമെന്നില്ല.
ഗുരുതര സ്വഭാവമുള്ള കേസുകളില്‍ പ്രതികളെ പുറത്തുവിടാതെ ജയിലില്‍ ഇട്ടുകൊണ്ട് വിചാരണ ചെയ്തു ശിക്ഷ വിധിക്കുകയാണ് പതിവ്. നിര്‍ഭയ കേസിലും മറ്റും അതാണു സംഭവിച്ചതും.
ഒരര്‍ത്ഥത്തില്‍ നടി ആക്രമിക്കപ്പെട്ട കേസും നിര്‍ഭയ കേസിനു തുല്യമാണ്. നടിയെ ഓടുന്ന വാഹനത്തില്‍ കയറ്റിക്കൊണ്ടു നഗരത്തില്‍ കറങ്ങി ക്രൂരമായി പീഡിപ്പിക്കുച്ച ശേഷം പുറത്തിറക്കിവിടുകയായിരുന്നു. നിര്‍ഭയയും നേരിട്ടതു സമാനമായ പീഡനമായിരുന്നു. ഒടുവില്‍ പുറത്തേയ്ക്ക് എടുത്തെറിയപ്പെട്ട ആ കുട്ടി മരിച്ചു, ഇവിടെ നടി ജീവനോടെ ബാക്കിയുണ്ട്. ഇതു മാത്രമാണ് രണ്ടു കേസുകളും തമ്മിലുള്ള വ്യത്യാസം.
Keywords: Dileep, Actor, Crime, Actress Molesting, High Court, Supreme Court
COMMENTS