ഗാലെ: ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്‌സില്‍ 600 റണ്‍സ് നേടി ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ എല്ലാവരും...
ഗാലെ: ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്‌സില്‍ 600 റണ്‍സ് നേടി ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ എല്ലാവരും പുറത്തായി.
അജിന്‍ക്യ രഹാനെയും അരങ്ങേറ്റക്കാരന്‍ ഹര്‍ദിക് പാണ്ഡ്യയും അര്‍ധ സെഞ്ചുറി നേടിയതാണ് ഇന്നത്തെ പ്രധാന നേട്ടം.
399/3 എന്ന നിലയില്‍ രണ്ടാംദിനം തുടങ്ങിയ ഇന്ത്യ ഇന്ന് 201 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 144 റണ്‍സോടെ ക്രീസിലുണ്ടായിരുന്ന പൂജരാ ഒന്‍പത് റണ്‍സ് കൂടി നേടി പുറത്തായി. അര്‍ധസെഞ്ചുറി നേടിയ രഹാനെയും (57) വീണതോടെ ഇന്ത്യയുടെ കുതിപ്പ് അവലസാനിച്ചുവെന്നാണ് കരുതിയത്.
പക്ഷേ, മധ്യനിരയില്‍ ആര്‍. അശ്വിന്‍ (47), പാണ്ഡ്യ (50) എന്നിവര്‍ തകര്‍ത്തടിച്ചപ്പോള്‍ അറുനൂറു റണ്‍സിലേക്കു കുതിച്ചെത്തുകയായിരുന്നു.
മുഹമ്മദ് ഷമി 30 റണ്‍സ് നേടി. ഉമേഷ് യാദവ് 11 റണ്‍സോടെ പുറത്താകാതെ നിന്നു.
Indian batsmen scored 600 in their first innings at the start of the first Test against Sri Lanka.
Ajinkya Rahane and debutant Hardhi Pandya made half centuries
India started the day at 399/3. Rahane, who hit half-centuries, made 57 in the first innings.
But in the middle line R. Ravichandran Ashwin (47) and Pandya (50) helped India to attain huge margin.
Keywords: Indian batsmen, first innings, first Test , Sri Lanka,
Ajinkya Rahane , debutant, Hardhi Pandya , centuries, Ravichandran Ashwin , Pandya
COMMENTS