ഗാലെ : ആദ്യ ടെസ്റ്റില്‍ മൂന്നാം ദിനത്തില്‍ 498 റണ്‍സിന്റെ ലീഡ്. 309 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡിനൊപ്പം ഇന്ത്യ മൂന്നു വിക്കറ്റ് ...
ഗാലെ : ആദ്യ ടെസ്റ്റില്‍ മൂന്നാം ദിനത്തില്‍ 498 റണ്‍സിന്റെ ലീഡ്. 309 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡിനൊപ്പം ഇന്ത്യ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ഇന്ന് 189 റണ്‍സ് കൂടി നേടി.
കളിയില്‍ രണ്ടു ദിവസം ബാക്കിനില്‍ക്കെ, നാളെ പരമാവധി റണ്‍സ് വേഗത്തില്‍ സ്‌കോര്‍ ചെയ്തു ലങ്കയെ ബാറ്റിംഗിന് അയയ്ക്കാനായിരിക്കും വിരാട് കോലി ശ്രമിക്കുക.
അഭിനവ് മുകുന്ദ് 81 റണ്‍സ് നേടി പുറത്തായപ്പോള്‍ കോലി 76 റണ്‍സുമായി ക്രീസിലുണ്ട്. മൂന്നാം വിക്കറ്റില്‍ കോലിയും മുകുന്ദും ചേര്‍ന്ന് 133 റണ്‍സ് നേടി.
ഒന്നാം ഇന്നിംഗ്‌സില്‍ തകര്‍പ്പന്‍ ബാറ്റിംഗ് കാഴ്ചവച്ച ശിഖര്‍ ധവാന്‍ (14), ചേതേശ്വര്‍ പുജാര (15) എന്നിവര്‍ക്ക് രണ്ടാം ഇന്നിംഗ്‌സില്‍ തിളങ്ങാനായില്ല.
600 എന്ന കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്നിറങ്ങിയ എയ്ഞ്ചലോ മാത്യൂസും ദില്‍റുവാന്‍ പെരേരയും ചേര്‍ന്ന് ആറാം വിക്കറ്റില്‍ അര്‍ധസെഞ്ചുറി കൂട്ടുകെട്ട് (62) നേടി ലങ്കന്‍ സ്‌കോര്‍ 200 കടത്തി. 205ല്‍ എത്തിയപ്പോള്‍ മാത്യൂസ് (83) പുറത്തായി. ഉച്ചഭക്ഷണത്തിനു പിരിയുന്‌പോള്‍ 289/8 എന്ന നിലയിലായിരുന്നു ആതിഥേയര്‍. ഭക്ഷണത്തിനുശേഷം മൂന്നു റണ്‍സ് കൂടി ചേര്‍ക്കുന്നതിനിടെ ലങ്കന്‍ ഇന്നിംഗ്‌സിനു അന്ത്യമായി.
92 റണ്‍സുമായി ദില്‍റുവാന്‍ പെരേര പുറത്താകാതെനിന്നു. ശ്രീലങ്കയെ ഫോളോ ഓണിനു വിടാതെ ഇന്ത്യ ബാറ്റിംഗ് ആരംഭിക്കുകയായിരുന്നു.
രവീന്ദ്ര ജഡേജ മൂന്നു വിക്കറ്റും, മുഹമ്മദ് ഷമി രണ്ടു വിക്കറ്റും വീഴ്ത്തി. ഉമേഷ് യാദവ്, ആര്‍. അശ്വിന്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.
India lead with 498 runs on Day 3 of the first Test against Sri Lanka. India scored 189 runs for the loss of three wickets in the second innings. Abhinav Mukund (81) and Kohli (76 not out) shared 133 runs for the third wicket. Shikhar Dhawan (14) and Cheteshwar Pujara (15) notched up their first innings.
Keywords: Galle test, India, Sri Lanka, Test Cricket, Angelo Mathews, Dilruwan Perera , Dilhara Perera , Ravindra Jadeja , Mohammed Shami, Umesh Yadav, Ashwin ,Hardy Pandya
COMMENTS