കൊച്ചി: ലോക ബാങ്ക് ടീം ലീഡര്‍ ഡോ. ബെര്‍ണാര്‍ഡ് അരിട്വക്കെതിരെ മന്ത്രി ജി. സുധാകരന്റെ വര്‍ണ്ണവെറി പ്രസംഗം. കേരളത്തില്‍ കെ.എസ്.ടി.പി റോഡ് ന...
കൊച്ചി: ലോക ബാങ്ക് ടീം ലീഡര്‍ ഡോ. ബെര്‍ണാര്‍ഡ് അരിട്വക്കെതിരെ മന്ത്രി ജി. സുധാകരന്റെ വര്‍ണ്ണവെറി പ്രസംഗം. കേരളത്തില്‍ കെ.എസ്.ടി.പി റോഡ് നിര്‍മ്മാണം വിലയിരുത്താനെത്തുന്ന ടീമിന്റെ ലീഡറാണ് ഡോ. ബെര്‍ണാര്‍ഡ്.
കാസര്‍കോട് ഒരു പൊതുചടങ്ങിലാണ് വംശീയ അധിക്ഷേപം മന്ത്രി നടത്തിയത്. അമേരിക്കയാണ് ലോക ബാങ്ക്. കേരളം അമേരിക്ക ഉണ്ടാകുന്നതിനു മുമ്പേയുണ്ട്.
വായ്പ പിന്‍വലിക്കുമെന്നു പറഞ്ഞ് പേടിപ്പിക്കാന്‍ നോക്കേണ്ട. ലോക ബാങ്ക് അധികൃതരുടെ അനാസ്ഥയാണ് കെഎസ്ടിപി പദ്ധതി ഇഴയുന്നതിനു കാരണം.
താന്‍ മന്ത്രിയായ ശേഷം ലോക ബാങ്ക് പ്രതിനിധികള്‍ നാലു തവണ തന്നെ കാണാന്‍ വന്നു. ലോക ബാങ്കിന്റെ ഇവിടുത്തെ ടീം ലീഡര്‍ ഒരു ആഫ്രിക്കന്‍ അമേരിക്കനാണ്. ഒബാമയുടെ വംശജനാണ്; നീഗ്രോയാണ് അയാള്‍.
നൂറ്റാണ്ടുകള്‍ക്കു മുമ്പ് അടിമകളാക്കി അമേരിക്കയില്‍ കൊണ്ടുവന്നു പണി ചെയ്യിപ്പിപ്പിച്ചു. അടിമത്തം അവസാനിപ്പിച്ചപ്പോള്‍ സ്വതന്ത്രരായി. അതിന്റെ ഭാഗമായുള്ള ഉദ്യോഗസ്ഥനാണ്. ഇങ്ങനെയാണ് ജി. സുധാകരന് പ്രസംഗിച്ചത്.
പ്രസംഗത്തിന്റെ തര്‍ജ്ജമ ലോക ബാങ്ക് ഡല്‍ഹി കേന്ദ്രത്തില്‍ ലഭിച്ചു. വംശീയ അധിക്ഷേപതതിനെതിരെ ബാങ്ക് അധികൃതര്‍ മന്ത്രിയെ കാണുമെന്നറിയുന്നു.
Tags: Minister, Kerala, KeralaGovernment, G.Sudhakaran, WorldBank, KSTP

COMMENTS