മലപ്പുറം: മലപ്പുറം കുളത്തൂരില്‍ വീട്ടിനുള്ളില്‍ മൂന്നു മാസം പഴക്കമുള്ള മൃതദേഹം. വാഴയില്‍ സെയ്ദിന്റെ (50) മൃതദേഹമാണ് സംസ്കരിക്കാതെ ഭാര്യയ...
മലപ്പുറം: മലപ്പുറം കുളത്തൂരില്‍ വീട്ടിനുള്ളില്‍ മൂന്നു മാസം പഴക്കമുള്ള മൃതദേഹം. വാഴയില്‍ സെയ്ദിന്റെ (50) മൃതദേഹമാണ് സംസ്കരിക്കാതെ ഭാര്യയും മക്കളും സൂക്ഷിച്ചത്.
സെയ്ദ് മരിച്ചവിവരം നാട്ടുകാരും ബന്ധുക്കളും അറിഞ്ഞിരുന്നില്ല. ബന്ധക്കളും നാട്ടുകാരും നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ തിരച്ചിലിലാണ് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
പൊലീസ് ഇന്‍ക്വസ്റ്റ് തയ്യാറാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.
ദുര്‍മന്ത്രവാദത്തിന് മൃതദേഹം സൂക്ഷിച്ചെന്നാണ് പൊലീസ് സംശയിക്കുന്നത്. വിശ്വാസത്തിന്റെ ഭാഗമായാണ് മൃതദേഹം സൂക്ഷിച്ചതെന്ന് ഭാര്യയും മക്കളും പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.
ഭാര്യയും മക്കളും പൊലീസ് കസ്റ്റഡിയിലാണ്. സംഭവത്തില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടുണ്ടോയെന്നു പൊലീസ് പരിശോധിക്കുന്നുണ്ട്.
Tags: Malappuram, Police, Death

COMMENTS