ദിലീപിന് 600 കോടി രൂപയുടെ റിയല്‍ എസ്റ്റേറ്റ് നിക്ഷേപമെന്ന് കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സി

ആറു ജില്ലകളിലായി വന്‍ ഇടപാടുകളാണ് പത്തുവര്‍ഷത്തിനിടെ ദിലീപ് നടത്തിയിരിക്കുന്നതെന്നാണ് കണ്ടെത്തല്‍. ഇതില്‍ മറ്റു പല പ്രമുഖര്‍ക്കും കൂട്ടു ബ...


ആറു ജില്ലകളിലായി വന്‍ ഇടപാടുകളാണ് പത്തുവര്‍ഷത്തിനിടെ ദിലീപ് നടത്തിയിരിക്കുന്നതെന്നാണ് കണ്ടെത്തല്‍. ഇതില്‍ മറ്റു പല പ്രമുഖര്‍ക്കും കൂട്ടു ബിസിനസുള്ളതായും തെളിഞ്ഞിട്ടുണ്ട്



സ്വന്തം ലേഖകന്‍

കൊച്ചി: നേരിട്ടും ബിനാമി ഇനത്തിലുമായി നടന്‍ ദിലീപിന് 600 കോടി രൂപയുടെ നിക്ഷേപം റിയല്‍ എസ്റ്റേറ്റു രംഗത്തുള്ളതായി കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സി പ്രാഥമിക നിഗമനത്തിലെത്തി.

പ്രതീക്ഷിച്ചതിലും എത്രയോ ഇരട്ടിയാണ് നടന്റെ നിക്ഷേപമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിന്റെ വിശദാംശങ്ങളിലേക്കു പോകണമെങ്കില്‍ മാസങ്ങള്‍ നീണ്ട അന്വേഷണം തന്നെ വേണ്ടിവരുമെന്ന നിഗമനത്തിലാണ് ഏജന്‍സി.

കുറച്ചുകാലം മുന്‍പ് ദിലീപിന്റെ വീടും ഓഫീസുകളും റെയ്ഡുചെയ്ത ആദായനികുതി വകുപ്പാണ് റിയല്‍ എസ്റ്റേറ്റ് നിക്ഷേപം സംബന്ധിച്ച് കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സിക്ക് വിവരം കൊടുത്തത്. തുടര്‍ന്നായിരുന്നു അവര്‍ അന്വേഷണം ആരംഭിച്ചത്.

ആറു ജില്ലകളിലായി വന്‍ ഇടപാടുകളാണ് പത്തുവര്‍ഷത്തിനിടെ ദിലീപ് നടത്തിയിരിക്കുന്നതെന്നാണ് കണ്ടെത്തല്‍. ഇതില്‍ മറ്റു പല പ്രമുഖര്‍ക്കും കൂട്ടു ബിസിനസുള്ളതായും തെളിഞ്ഞിട്ടുണ്ട്.

വിദേശത്തുനിന്നു പണം വന്നതിനും തെളിവു കിട്ടിയിട്ടുണ്ട്. വിദേശനാണ്യ നിമയ പ്രകാരവും കേസുണ്ടാവും. ദിലിപിന്റെ ജയില്‍വാസം ഉടന്‍ കഴിയുമോ എന്ന് കാത്തിരിക്കുകയാണ് കേന്ദ്ര ഏജന്‍സി. ദിലീപ് ജാമ്യം കിട്ടി പുറത്തുവന്നാല്‍ ഉടന്‍ ഇതുസംബന്ധിച്ചും ദ്ദേഹത്തെ ചോദ്യം ചെയ്യും.

ഇതേസമയം, നടന്റെ സമ്പത്തിനെക്കുറിച്ച് അന്വേഷിക്കുന്ന കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സി കണ്ടെത്തിയിരിക്കുന്നത്, ദിലീപിന്റെ ബിനാമി അക്കൗണ്ടില്‍ നിന്ന് വന്‍ തുക സിനിമയിലെ ഒരു വനിതാ പ്രവര്‍ത്തകയുടെ അക്കൗണ്ടിലേക്കു മാറ്റിയതായാണ്.

നടി ആക്രമിക്കപ്പെട്ട കേസ് വന്ന് കുറച്ചുനാള്‍ കഴിഞ്ഞപ്പോഴാണ് ഈ പണം കൈമാറിയിരിക്കുന്നത്. ഇതു ദിലീപിന്റെ ബിനാമി അക്കൗണ്ടാണെന്നതിനു എന്‍ഫോഴ്‌സ്‌മെന്റിനു വ്യക്തമായ തെളിവു കിട്ടിയിട്ടുണ്ട്.

മാര്‍ച്ച് പകുതിയോടെ നടന്ന ഈ കൈമാറ്റത്തിന്റെ വിശദാംശങ്ങള്‍ ശേഖരിച്ചുവരികയാണ്. ഇതിനായി രണ്ടുപേരയെയും ചോദ്യം ചെയ്യേണ്ടതുണ്ടെന്ന നിലപാടിലാണ് കേന്ദ്ര സാമ്പത്തിക കാര്യ കുറ്റാന്വേഷണ സമിതി.

ദിലീപിനെ ചോദ്യം ചെയ്തു കിട്ടുന്ന വിവരം കൂടി വച്ചു ചലച്ചിത്ര പ്രവര്‍ത്തകയെ ചോദ്യം ചെയ്യാമെന്ന തീരുമാനത്തിലാണ് ഏജന്‍സിയെന്ന് അറിയുന്നു. ത്രയും വലിയ തുക എന്തിനു കൈമാറിയെന്നതിനു വനിതയും മറുപടി നല്‌കേണ്ടിവരും.



Actor Dileep  has invested Rs 600 crore in real estate. A few years back, Dileep's home and offices were raided by the Income Tax Department. They had given lead to Central Agency.

Dilip has made huge deals in six districts. There are many other prominent people participated in the business.


Keywords:   money , Foreign Policy , The Central agency, Dilip,  Dileep, Central Economic Investigation Agency , The Enforcement Directorate,  Economic Commission, Investigation 

COMMENTS


Name

',5,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,332,Cinema,1293,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,5720,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,12643,Kochi.,2,Latest News,3,lifestyle,230,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1810,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,277,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,447,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,960,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1242,
ltr
item
www.vyganews.com: ദിലീപിന് 600 കോടി രൂപയുടെ റിയല്‍ എസ്റ്റേറ്റ് നിക്ഷേപമെന്ന് കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സി
ദിലീപിന് 600 കോടി രൂപയുടെ റിയല്‍ എസ്റ്റേറ്റ് നിക്ഷേപമെന്ന് കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സി
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEib3D0fc1lK_6BkE7yh4dgp2sxTT5XSuhyL-TZGY6_SmANb6v_sGikydp7DPLSdk5Ci4N7KUsNfLjGHRfHjHuKSlLuPgT84z8zNlVi7ZNa-ZMmNgVdVCLunkDumXFKVixZUnHPz5RLSQcDA/s640/Dileep_vyganews.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEib3D0fc1lK_6BkE7yh4dgp2sxTT5XSuhyL-TZGY6_SmANb6v_sGikydp7DPLSdk5Ci4N7KUsNfLjGHRfHjHuKSlLuPgT84z8zNlVi7ZNa-ZMmNgVdVCLunkDumXFKVixZUnHPz5RLSQcDA/s72-c/Dileep_vyganews.jpg
www.vyganews.com
https://www.vyganews.com/2017/07/dileep-has-huge-real-estate-investment.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2017/07/dileep-has-huge-real-estate-investment.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy