നിലവറ തുറക്കുന്നതിനെ ഭയപ്പെടുന്നവര്‍ ആരായാലും അവരെ സംശയിക്കണം. ദേവഹിതം നേരിട്ട് ചോദിച്ചു മനസിലാക്കിയതുപോലെയാണ് ചില രാജകുടുംബാംഗങ്ങള...
നിലവറ തുറക്കുന്നതിനെ ഭയപ്പെടുന്നവര്‍ ആരായാലും അവരെ സംശയിക്കണം. ദേവഹിതം നേരിട്ട് ചോദിച്ചു മനസിലാക്കിയതുപോലെയാണ് ചില രാജകുടുംബാംഗങ്ങള്‍ ഈ പ്രശ്നത്തില്‍ പ്രതികരിക്കുന്നത്: വിഎസ്
നിലവറ തുറക്കുന്നതിനെ ഭയപ്പെടുന്നവര്‍ ആരായാലും അവരെ സംശയിക്കണമെന്ന് വിഎസ് പറഞ്ഞു. ബി നിലവറ തുറക്കുന്നതിനോട് വിയോജിപ്പുമായി തിരുവിതാംകൂര്‍ രാജകുടുംബം രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് വിഎസിന്റെ പ്രതികരണം,.
ദേവഹിതം നേരിട്ട് ചോദിച്ചു മനസിലാക്കിയതുപോലെയാണ് ചില രാജകുടുംബാംഗങ്ങള്‍ ഈ പ്രശ്നത്തില്‍ പ്രതികരിക്കുന്നത്. ഇത് അംഗീകരിക്കാനാവില്ലെന്നും വിഎസ് പറഞ്ഞു.
ക്ഷേത്രത്തിലെ ബി നിലവറ കൂടി തുറന്ന് സ്വത്തുവിവരം തിട്ടപ്പെടുത്തണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശം വച്ചിരുന്നു. ഇതിനെ കോടതിയില്‍ എതിര്‍ക്കുമെന്ന് രാജകുടുംബാംഗമായ ഗൗരി ലക്ഷ്മിബായി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഇതിനു പിന്നാലെയാണ് വിഎസിന്റെ പ്രസ്താവന വന്നിരിക്കുന്നത്.
Anyone who fears the opening of the B vault of the Sri Padmanabha Swamy Temple should be skeptical, said communist leader VS Achuthanandan.
The response from VS in the backdrop of the royal family of Travancore opposing the opening of the B vault.
The Supreme Court has directed to open the B vault in the temple and verify the property details.
Keywords: Gauri Lakshmibai, B vault , Sri Padmanabha Swamy Temple, VS Achuthanandanm, royal family of Travancore , Supreme Court
COMMENTS