തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്ത് കുടിയിരുത്തിയിട്ടുള്ള എഡിജിപി ടോമിന് തച്ചങ്കരി കേസ് റിപ്പോര്‍ട്ടുകള്‍ ചോര്‍ത്തിയെന്ന് ഡിജിപി ടി.പി സെന്‍...
തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്ത് കുടിയിരുത്തിയിട്ടുള്ള എഡിജിപി ടോമിന് തച്ചങ്കരി കേസ് റിപ്പോര്‍ട്ടുകള്‍ ചോര്‍ത്തിയെന്ന് ഡിജിപി ടി.പി സെന്‍കുമാര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്കി. തന്നെക്കുറിച്ചുള്ള കേസുകളുടെ റിപ്പോര്‍ട്ടാണ് തച്ചങ്കരി ചോര്‍ത്തിയതെന്നും സെന്‍കുമാര്‍ പറയുന്നു.
ഗുരുതരമായ ആരോപണമാണ് തന്റെ ജൂനിയറിനെതിരേ ഡിജിപി ഉന്നയിച്ചിരിക്കുന്നത്. ടി ബ്രാഞ്ചില്‍നിന്നുള്ള വിവരങ്ങളാണ് തച്ചങ്കരി ചോര്‍ത്തിയതെന്നാണ് സെന്‍കുമാര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ആഭ്യന്തര സെക്രട്ടറിക്കാണ് റിപ്പോര്‍ട്ട് നല്‍കിയത്.
എന്നാല്‍, തച്ചങ്കരിയെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചെന്ന ആരോപണം സെന്‍കുമാര്‍ നിഷേധിച്ചു. തച്ചങ്കരിയെ കൈയേറ്റം ചെയ്തിട്ടില്ല, താക്കീത് ചെയ്യുക മാത്രമാണ് ചെയ്തതെന്നും സെന്‍കുമാര്‍ വ്യക്തമാക്കി.
സമാനമായ ആക്ഷേപം സെന്‍ കുമാറിനെതിരേ നേരത്തേ തച്ചങ്കരി ഉന്നയിച്ചിരുന്നു. പൊലീസ് ആസ്ഥാനത്തെ രഹസ്യവിഭാഗമായ ടി ബ്രാഞ്ചിലെ രഹസ്യരേഖകള്‍ കൈക്കലാക്കാന്‍ സെന്‍കുമാര്‍ നീക്കം നടത്തുന്നതായായിരുന്നു തച്ചങ്കരിയുടെ ആരോപണം.
സര്‍ക്കാരിനും മറ്റ് ഉദ്യോഗസ്ഥര്‍ക്കുമെതിരായ വ്യവഹാരങ്ങളില്‍ തളിവായി ഉപപയോഗിക്കാന് വേണ്ടിയാണ് വിവരങ്ങള്‍ ചോര്‍ത്തിയതെന്നും തച്ചങ്കരി ആരോപണം ഉന്നയിച്ചിരുന്നു.

COMMENTS