ലോകത്ത് ഏറ്റവും സ്വാധീനിക്കപ്പെട്ട 100 സ്ത്രീകളുടെ പട്ടികയില്‍ നീലച്ചിത്ര നടിയില്‍ നിന്നു ബോളിവുഡ് താരമായി മാറിയ സണ്ണി ലിയോണും. ബിബിസ...
ബിബിസിയാണ് പട്ടിക തയ്യാറാക്കിയത്. വ്യവസായികളും എഞ്ചിനീയര്‍മാരും കായികപ്രതിഭകളും ഫാഷന്‍ റാണികളും കലാകാരികളും ഉള്‍പ്പെടെ വിവിധ തലങ്ങളിലുള്ള മികച്ച സ്ത്രീകള്‍ പട്ടികയിലുണ്ട്.
സണ്ണി ലിയോണിനെ കൂടാതെ നാല് ഇന്ത്യന്‍ വനിതകളും പട്ടികയിലുണ്ട്. മഹാരാഷ്ട്ര സാംഗഌയിലെ കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍ വിദ്യാര്‍ത്ഥിനി 20 കാരി ഗൗരി ചിന്താര്ക്കര്, ട്രാക്ടര്‍ ക്യൂന്‍ എന്നറിയപ്പെടുന്ന ട്രാക്ടര്‍ ആന്‍ഡ് ഫാം എക്യുപ്മെന്റ് ലിമിറ്റഡ് സിഇഒ മല്ലികാ ശ്രീനിവാസന്, മുംബയ് തെരുവില്‍ സ്ത്രീകളുടെ അവകാശത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന എഴുത്തുകാരിയും നടിയുമായ 34 കാരി നേഹാ സിംഗ്, കര്‍ണാടകയില്‍ നിന്നുള്ള 105 കാരിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ സാലുമാരാദ തിമ്മക്ക എന്നിവരാണ് മറ്റുള്ളവര്‍.
പാട്ടുകാരിയും പാട്ടെഴുത്തുകാരിയുമായ അലിസിയ കീ, അമേരിക്കന്‍ സ്വര്‍ണ്ണമെഡല്‍ ജേത്രിയായ ജിംനാസ്റ്റിക്സ് സിമോണ്‍ ബൈല്‍സ്, ഫ്രഞ്ച് രാഷ്ട്രീയക്കാരി രചിതാ ദത്തി എന്നിവരാണ് പട്ടികയില്‍ മുന്നില്‍.
2013 ല്‍ സിനിമയില്‍ എത്തിയ സണ്ണി ഇതിനകം നിരവധി ബോളിവുഡ് സിനിമകളില്‍ നായികയായിട്ടുണ്ട്. മുന്‍നിര താരങ്ങള്‍ പലരും ഇപ്പോഴും സണ്ണിക്കൊപ്പം അഭിനയിക്കാന്‍ വിമുഖത കാട്ടുമ്പോഴാണ് അവരെ സ്വാധീനശക്തിയായി ബിബിസി കണ്ടെത്തിയിരിക്കുന്നത്.
സ്വപ്നങ്ങളെ പിന്തുടരുന്നതും അത് സാധ്യമാക്കുന്നതും നിങ്ങളുടെ അവകാശവും ഉത്തരവാദിത്വമാണെന്ന് പറയുന്ന 35 കാരിയായ സണ്ണി 2011 ല്‍ ബിഗ് ബോസിലൂടെയാണ് ബോളിവുഡില്‍ എത്തിയത്.
Actor Sunny Leone has made it to the BBC’s list of 100 most influential women. 2016 marks the fourth year the BBC has put together the list. They’ve once again included a mixture of high-profile and influential women including entrepreneurs, engineers, sportswomen, business women, fashion icons and artistes
COMMENTS