കൊച്ചി: ഐഒസിയുടെ എല്‍പിജി പ്ലാന്റിനെതിരെ എറണാകുളം പുതുവൈപ്പിനില്‍ നടക്കുന്ന സമരത്തിനിടെ പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ സ്ത്രീകളടക്കം ...
കൊച്ചി: ഐഒസിയുടെ എല്‍പിജി പ്ലാന്റിനെതിരെ എറണാകുളം പുതുവൈപ്പിനില്‍ നടക്കുന്ന സമരത്തിനിടെ പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ സ്ത്രീകളടക്കം നിരവധി പേര്‍ക്കു പരിക്കേറ്റു.
സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുരുകയാണ്. സമാധാനപരമായി പ്രതിഷേധിച്ചവര്‍ക്ക് നേരെ പൊലീസ് അകാരണമായി ലാത്തി പ്രയോഗിക്കുകയായിരുന്നുവെന്ന് സമരക്കാര്‍ ആരോപിച്ചു. എന്നാല്‍, പ്ലാന്റിലേക്ക് നാട്ടുകാര്‍ തള്ളിക്കയറാന്‍ ശ്രമിച്ചപ്പോഴാണ് ലാത്തി വീശിയതെന്ന് പൊലീസ് പറയുന്നു.
മന്ത്രി മേഴ്സിക്കുട്ടിയമ്മയുമായി കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചയില്‍ ലഭിച്ച ഉറപ്പുകള്‍ ലംഘിക്കപ്പെട്ടതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ പ്രതിഷേധം വീണ്ടും തുടങ്ങിയത്. മുഖ്യമന്ത്രിയുമായി ചര്‍ച്ചയ്ക്ക് അവസരമൊരുക്കാമെന്നും എല്‍പിജി പ്ലാന്റിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അതുവരെ നിര്‍ത്തിവയ്ക്കാമെന്നും മന്ത്രി ഉറപ്പ് നല്‍കിയിരുന്നു.
മുഖ്യമന്ത്രി കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിന് എത്തുമ്പോള്‍ ചര്‍ച്ച നടത്താമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍, ഈ സമയത്ത് ചര്‍ച്ച നടന്നില്ല.
മേഴ്സിക്കുട്ടി അമ്മ കൊടുത്ത ഉറപ്പുകളുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതി ജംഗ്ഷനില്‍ നടന്നിരുന്ന സമരവും പുതവൈപ്പിനിലെ പ്രക്ഷോഭവും സമരക്കാര്‍ നിര്‍ത്തിവച്ചിരുന്നു.
ഇതിനിടെ, ഇന്നു രാവിലെ മുതല്‍ ഐഒസി അധികൃതരും തൊഴിലാളികളും എത്തുകയും പൊലീസ് സംരക്ഷണത്തില്‍ നിര്‍മാണം പുനരാരംഭിക്കുകയും ചെയ്തു. തുടര്‍ന്നാണ് സംഘര്‍ഷം രൂക്ഷമായത്.
Many people, including women, were injured in a lathi charge by Kerala Police to disperse protesters at Puthuvyppin LPG plant.
There is tension in the area. The protesters alleged that the police had lathi- charged without any reason.
Tags: lathi charge, Kerala Police , protest, Puthuvyppin, LPG plant

COMMENTS