ലണ്ടന്‍: ഏഴു പേര് കൊല്ലപ്പെടുകയും 48 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ലണ്ടന്‍ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് 12 പേരെ അറസ്റ്റ് ചെയ്തു. മ...
ലണ്ടന്‍: ഏഴു പേര് കൊല്ലപ്പെടുകയും 48 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ലണ്ടന്‍ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് 12 പേരെ അറസ്റ്റ് ചെയ്തു. മെട്രോപോളിറ്റന്‍ പൊലീസാണ് ഇക്കാര്യം അറിയിച്ചത്.
ഭീകരാക്രമണവുമായി ബന്ധമുണ്ടെന്നു സംശയിക്കുന്നവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പൊലീസ് പ്രസ്താവനയില്‍ പറഞ്ഞു.
ശനിയാഴ്ച രാത്രിയിലാണ് ലണ്ടനില്‍ ഭീകരാക്രമണമുണ്ടായത്. ലണ്ടന്‍ ബ്രിഡ്ജിനു സമീപം കാല്‍നട യാത്രക്കാര്‍ക്കിടയിലേക്ക് വാന്‍ ഓടിച്ചുകയറ്റുകയായിരുന്നു. പിന്നാലെ വാനില്‍ നിന്നിറങ്ങിയ ഭീകരന് ആളുകളെ കുത്തിവീഴ്ത്തുകയായിരുന്നു. എട്ടുമിനിറ്റോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഇവരെ പൊലീസ് വെടിവച്ചുവീഴ്ത്തി.
ലോകരാജ്യങ്ങളെല്ലാം ഭീകരാക്രമണത്തെ അപലപിച്ച് രംഗത്തെത്തി. അതിനിടെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ പ്രസ്താവന വിവാദമായി. ലണ്ടന്‍ മേയര്‍ സാദിഖ് ഖാനെ വിമര്‍ശിച്ച് ട്രംപി ട്വീറ്റ് ചെയ്യുകയായിരുന്നു.
ഭീകരാക്രമണത്തില്‍ ഏഴു പേര് കൊല്ലപ്പെടുകയും 48 പേര് പരിക്കേല്‍ക്കുകയും ചെയ്തിട്ടും ജനങ്ങള്‍ പരിഭ്രാന്തരാവേണ്ടതില്ലെന്നാണ് ലണ്ടന്‍ മേയര്‍ പറയുന്നതെന്നാണ് ട്രംപ് പരിഹസിച്ചത്.
Summary: London Metropolitan police say they have arrested 12 people in connection with London Bridge attack

COMMENTS