ലണ്ടന്‍: ഡയാന രാജകുമാരിയുടേയത് അപകടമരണമല്ലെന്നും അതൊരു കൊലപാതകമായിരുന്നെന്നും വെളിപ്പെടുത്തല്‍. ബ്രീട്ടീഷ് ഇന്റലിജന്‍സ് ഏജന്‍സിക്കുവേണ്ടി...
ലണ്ടന്‍: ഡയാന രാജകുമാരിയുടേയത് അപകടമരണമല്ലെന്നും അതൊരു കൊലപാതകമായിരുന്നെന്നും വെളിപ്പെടുത്തല്‍. ബ്രീട്ടീഷ് ഇന്റലിജന്‍സ് ഏജന്‍സിക്കുവേണ്ടിയാണ് കൊലപ്പെടുത്തിയതെന്ന് വെളിപ്പെടുത്തിയത് ബ്രിട്ടീഷ് ചാരസംഘടനയായ എംഐ-5 ന്റെ മുന്‍ ഏജന്റ്.
ഡോക്ടര്‍മാര്‍ ആഴ്ചകള്‍ മാത്രം ആയുസ്സ് വിധിച്ച എണ്‍പതുകാരനായ ജോണ്‍ ഹോപ്കിന്‍സാണ് താനാണ് ഡയാനയെ കൊന്നതെന്നും അതൊരു അപകടമരണമായിരുന്നില്ലെന്നും വെളിപ്പെടുത്തിയിരിക്കുന്നത്.
രാജകുടുംബത്തിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു കൊലപാതകം. ഡയാനയ്ക്കു രാജകുടുംബത്തിന്റെ നിരവധി രഹസ്യങ്ങള്‍ അറിയാമായിരുന്നു. ഇത്തരം രഹസ്യങ്ങള്‍ അവര്‍ വെളിപ്പെടുത്തുമെന്ന ഭയം രാജകുടുംബത്തിന് ഉണ്ടായിരുന്നെന്നും ഇതാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നും ജോണ്‍ ഹോപ്കിന്‍സ് പറയുന്നു.
ഡയാനയെ ഇല്ലാതാക്കാന്‍ ഫിലിപ് രാജകുമാരനില്‍ നിന്നും ഉത്തരവുണ്ടായിരുന്നു. രാജ്യത്തിനും രാജകുമാറിക്കും വേണ്ടിയാണ് ഡയാനയെ കൊലപ്പെടുത്തിയത്. എന്നാല്‍, അവര്‍ മരണം അര്‍ഹിച്ചിരുന്നില്ലെന്നും ജോണ്‍ പറയുന്നു.
ജോണ്‍ ഹോപ്കിന്‍സ് 35 വര്‍ഷം ബ്രിട്ടീഷ് ചാരസംഘടനയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1973 ജൂണിനും 1999 ഡിസംബറിനും ഇടയില്‍ ഡയാന രാജകുമാരി ഉള്‍പ്പെടെ 23 പേരെ കൊലപ്പെടുത്തിയെന്നാണ് ജോണ്‍ ഹോപ്കിന്സിന്റെ വെളിപ്പെടുത്തല്‍. കൊല്ലപ്പെട്ടവരില്‍ രാഷ്ട്രീയ പ്രവര്‍ത്തകരും പത്രപ്രവര്‍ത്തകരും തൊഴിലാളി യൂണിയന് നേതാക്കളുമുണ്ട്. താന്‍ ഉള്‍പ്പെടുന്ന ഏഴംഗസംഘമാണ് കൊലപാതകങ്ങള്‍ നടപ്പിലാക്കിയിരുന്നതെന്ന് ഹോപ്കിന്‍സ് അവകാശപ്പെടുന്നു. എന്നാല്‍, മറ്റുള്ളവരില്‍ നിന്ന് ഡയാനയെ വ്യത്യസ്തയാക്കിയത് പട്ടികയിലെ ഏക രാജകുടുംബാംഗം എന്നതായിരുന്നു. മാത്രമല്ല അവര്‍ വനിതയുമായിരുന്നു.
ജോണ്‍ ഹോപ്കിന്‍സ് അസുഖബാധിതനാണ്. ആഴ്ചകള്‍ മാത്രമാണ് ഡോക്ടര്‍മാര്‍ ആയുസ്സ് വിധിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തിയ ശേഷമാണ് ജോണ്‍ വെളിപ്പെടുത്തലുകള്‍ നടത്തിയത്.
എന്നാല്‍, ഇതെല്ലാം സത്യമാണെന്നു തെളിയിക്കാന്‍ തന്റെ കയ്യില്‍ തെളിവുകളില്ലെന്നും ഇതിനെല്ലാം ഏക സാക്ഷിയായ മേധാവി വര്‍ഷങ്ങള്‍ക്കു മുമ്പു മരിച്ചുപോയെന്നും ജോണ്‍ കൂ്ടിച്ചേര്ക്കുന്നു. എന്നാല്‍, ഈ വാര്‍ത്ത തെറ്റാണെന്നും റിപ്പോര്‍ട്ടുണ്ട്.
1997 ഓഗസ്റ്റ് 31 നാണ് പാരീസില്‍ വാഹനാപകടത്തില്‍ ഡയാന രാജകുമാരി മരിച്ചത്. പാപ്പരാസികള്‍ പിന്തുടര്‍ന്നതാണ് ഡയാനയുടെ മരണത്തിലേക്കു നയിച്ച വാഹനാപകടത്തിനു കാരണമെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഡ്രൈവര്‍ മദ്യപിച്ച് അമിതവേഗത്തില്‍ വാഹനമോടിച്ചതാണ് അപകടത്തിലേക്കു നയിച്ചതെന്ന് 18 മാസം നീണ്ടുനിന്ന ജൂഡീഷ്യല്‍ അന്വേഷത്തില്‍ കണ്ടെത്തി.
Tags: Princess Diana, Death, England, Accident

COMMENTS