സ്വന്തം ലേഖകന്‍ തിരുവനന്തപുരം: കേരളത്തില്‍ മദ്യവില്പനശാലകള് തുടങ്ങുന്നതിനു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ എന്‍ഒസി വേണമെന്ന നിബന്ധന ഒഴിവ...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കേരളത്തില്‍ മദ്യവില്പനശാലകള് തുടങ്ങുന്നതിനു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ എന്‍ഒസി വേണമെന്ന നിബന്ധന ഒഴിവാക്കുന്ന ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവച്ചു.
ഇതോടെ, എക്സൈസ് വകുപ്പിന്റെ ലൈസന്‍സിന്റെ മാത്രം അടിസ്ഥാനത്തില്‍ പുതിയ മദ്യശാലകള്‍ തുറക്കാനും നിലവിലുള്ളവ മാറ്റിസ്ഥാപിക്കാനും സാധിക്കും. പഞ്ചായത്ത് രാജ് നഗരപാലിക ആക്ടിലാണ് ഭേദഗതി വരുത്തയിരിക്കുന്നത്.
സംസ്ഥാനത്ത് ഏകീകൃത അബ്കാരി നയം നടപ്പാക്കുന്നതിനും നിലവിലുളള ലൈസന്‍സികളും പുതിയ അപേക്ഷകരും തമ്മിലുളള വിവേചനം അവസാനിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് പുതിയ ഓര്‍ഡിനന്‍സ്. നഗരപാലികാ ആക്ടിലെ 447ാം വകുപ്പും പഞ്ചായത്ത് രാജ് ആക്ടിലെ 232ാം വകുപ്പും ഭേദഗതി ചെയ്യണമെന്നു നിര്‍ദേശിച്ചുകൊണ്ട് എക്സൈസ് മന്ത്രി കൊണ്ടുവന്ന നിര്‍ദേശം കഴിഞ്ഞ ദിവസം മന്ത്രിസഭ അംഗീകരിച്ചിരുന്നു. ഇതോടെയാണ് ഓര്‍ഡിനന്‍സിനു കളമൊരുങ്ങിയത്.
ബാറുകള്‍ തുറക്കുന്നതിനും ബിവറേജസ് കോര്‍പറേഷന്റെ മദ്യവില്പന ശാലകളും ബാറുകളും മാറ്റി സ്ഥാപിക്കാനും ഇനി പഞ്ചായത്തിന് നിയമപരമായി എതിര്‍ക്കാനാവില്ല.
ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ് മദ്യശാലകള്‍ സ്ഥാപിക്കാന്‍ തദ്ദേശ സ്ഥാപനങ്ങളുടെ സമ്മതപത്രം നിര്‍ബന്ധമാക്കിയത്.
ഇതേസമയം, സംസ്ഥാനത്ത് ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന്റെയും ബിയറിന്റെയും വില കൂട്ടാനും സര്‍ക്കാര്‍ തീരുമാനിച്ചു. സാധാരണ മദ്യത്തിന്റെ വില 10 രൂപ മുതല്‍ 40 രൂപ വരെയും പ്രീമിയം ബ്രാന്‍ഡുകള്‍ക്കു 30 മുതല്‍ 80 രൂപ വരെയുമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ബിയറിന് കുപ്പിക്കു 10 രൂപ മുതല്‍ 20 രൂപ വരെയാണ് കൂട്ടുക.
നിലവിലുള്ള വിലയുടെ അഞ്ചു ശതമാനമാണു വര്‍ധന. ഒരു കെയ്സ് മദ്യത്തിന്റെ മൊത്ത വിതരണ ലാഭം 24 ശതമാനത്തില്‍നിന്നു 29 ശതമാനമായി ബിവറേജസ് കോര്പറേഷന് ഉയര്‍ത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് ആനുപാതിക വിലവര്‍ധന.
സിവില്‍ ഔട്ട്ലെറ്റുകള് വ്യാപകമായി പൂട്ടേണ്ടി വന്നതോടെ സംസ്ഥാന സര്‍ക്കാരിനുണ്ടായ വരുമാനനഷ്ടം മറികടക്കുന്നതിനാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
പ്രധാന പാതയോരത്തെ മദ്യവില്പനശാലകള് പൂട്ടുകയും അവ മാറ്റി സ്ഥാപിക്കാന്‍ കഴിയാതെ വരികയും ചെയ്തതോടെ സര്‍ക്കാരിന് വന്‍ വരുമാനനഷ്ടമുണ്ടായിരുന്നു.
In Kerala, new liquor shops can be opened on the basis of Excise department licenses. The Amendment has been made in Panchayati Raj City Pipika Act. Governer P Sadasivam has signed the draft ordinance.

COMMENTS