ശ്രീനഗര്‍: ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ അചാബല്‍ പട്ടണത്തില്‍ ആറു പൊലീസുകാര്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടു. ഭീകരര്‍ പതിയിരു...
ശ്രീനഗര്‍: ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ അചാബല്‍ പട്ടണത്തില്‍ ആറു പൊലീസുകാര്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടു.
ഭീകരര്‍ പതിയിരുന്ന് പൊലീസുകാരെ ആക്രമിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
കൊല്ലപ്പെട്ടവരില്‍ ഒരു സ്റ്റേഷന് ഹൗസ് ഓഫീസറും ഉള്‍പ്പെടും. ഭീകരരെ നേരിടുന്നതിനായി സേനയെ ഇവിടേയ്ക്കു വിളിച്ചിട്ടുണ്ട്.
കശ്മീരിലെ വിവിധ ജില്ലകളില്‍ നാല് മണിക്കൂറിനുള്ളില്‍ ആറ് ആക്രമണങ്ങളില്‍ 13 ജവാന്മാര്ക്ക് പരിക്കേറ്റു. നാലു റൈഫിളുകള്‍ ഭീകരര്‍ തട്ടിയെടുക്കുകയും ചെയ്തു.
ഇതിനിടെ, ഷബീര്‍ അഹ്മദ് ദാര്‍ എന്ന പൊലീസുകാരന് ബോഗള്ഡ് ഗ്രാമത്തിലെ വീടിനടുത്ത് വെടിയേറ്റ് മരിച്ചിരുന്നു. ഇതിനു പിന്നിലും ഭീകരരാണെന്നു സംശയമുണ്ടായിരുന്നു.
Summary: Six policemen have been killed in a terror attack in Anantnag district of Jammu and Kashmir. According to preliminary reports, the terrorists were attacking the policemen. However, Shabeer Ahmad Dar, a policeman, was shot dead at his home in the village of Bogleold.
Tags: Anantnag, Jammu and Kashmir, terrorists , policemen, Shabeer Ahmad Dar,
COMMENTS