ഫസല്‍ വധം: പുനരന്വേഷണമില്ലെന്നു കോടതി, കേസ് വഴിതിരിയില്ല

കൊച്ചി: തലശ്ശേരിയിലെ എന്‍ഡിഎഫ് പ്രവര്‍ത്തകന്‍ ഫസലിനെ വധിച്ച കേസില്‍ പുനരന്വേഷണമില്ലെന്ന് കൊച്ചിയിലെ സിബിഐ കോടതി വ്യക്തമാക്കി. ആര്‍എസ്എസ...

കൊച്ചി: തലശ്ശേരിയിലെ എന്‍ഡിഎഫ് പ്രവര്‍ത്തകന്‍ ഫസലിനെ വധിച്ച കേസില്‍ പുനരന്വേഷണമില്ലെന്ന് കൊച്ചിയിലെ സിബിഐ കോടതി വ്യക്തമാക്കി.

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സുബീഷിന്റെ മൊഴി പുറത്തുവന്നതിനെ തുടര്‍ന്ന് പുനരന്വേഷണം ആവശ്യപ്പെട്ട് ഫസലിന്റെ സഹോദരനാണ് കോടതിയെ സമീപിച്ചത്.

കുറ്റസമ്മത മൊഴിയുടെ മാത്രം അടിസ്ഥാനത്തില്‍ തുടരന്വേഷണം നടത്താന്‍ സാധിക്കില്ലെന്ന് ഹര്‍ജി പരിഗണിച്ച കോടതി വ്യക്തമാക്കി. സുബീഷിന്റെ കുറ്റസമ്മത മൊഴിയും സിബിഐ അന്വേഷണത്തിലെ കണ്ടെത്തലുകളും തമ്മില്‍ വലിയ വൈരുദ്ധ്യമുണ്ടെന്ന് കോടതി പറഞ്ഞു.

തലശ്ശേരിയിലെ എന്‍ഡിഎഫ് പ്രവര്‍ത്തകന്‍ ഫസലിനെ വധിച്ചതു താനുള്‍പ്പെട്ട സംഘമെന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സുബീഷിന്റെ വെളിപ്പെടുത്തല്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.

താന്‍ ഉള്‍പ്പടെ നാലുപേര്‍ ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്നായിരുന്നു സുബീഷിന്റെ മൊഴി. ആര്‍എസ്എസിന്റെ കൊടിമരം നശിപ്പിച്ചതാണ് വിരോധത്തിനു കാരണമെന്നും മൊഴിയില്‍ പറയുന്നു. സിപിഎം പടുവിലായി ലോക്കല്‍ കമ്മിറ്റി അംഗം കെ. മോഹനനെ വധിച്ച കേസില്‍ പിടിയിലായപ്പോഴാണ് ഫസല്‍ വധം സംബന്ധിച്ച വെളിപ്പെടുത്തല്‍ സുബീഷ് നടത്തിയത്.

2006 ഒക്ടോബര്‍ 22ന് പുലര്‍ച്ചെയാണ് തലശേരി ജെടി റോഡില്‍  ഫസല്‍ കൊല്ലപ്പെട്ടത്. ഒക്ടോബര്‍ 21ന് മാടപ്പീടികയിലുണ്ടായ ബിജെപി എന്‍ഡിഎഫ് സംഘര്‍ഷവും ഇവിടെ എന്‍ഡിഎഫ് വളരുന്നുവെന്ന സംശയവുമാണ് ഫസല്‍ വധത്തിനു കാരണമായതെന്ന് സുബീഷ് പറയുന്നു.  സംഘത്തിലുണ്ടായിരുന്ന മറ്റു മൂന്നുപേര്‍ ആരൊക്കെയെന്നും കൊലപാതകം നടത്തിയത് എങ്ങനെയെന്നും സുബീഷ് പൊലീസിനോടു പറഞ്ഞിരുന്നു.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5055,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11000,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1452,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1107,
ltr
item
www.vyganews.com: ഫസല്‍ വധം: പുനരന്വേഷണമില്ലെന്നു കോടതി, കേസ് വഴിതിരിയില്ല
ഫസല്‍ വധം: പുനരന്വേഷണമില്ലെന്നു കോടതി, കേസ് വഴിതിരിയില്ല
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgdAL36Sx998cWUJoKRo4D_TKZZcyjoS27WXZADbR3-KxZg1EVcykFvnpbNPPiTWA60NXdrtG5fguKnl3LcHKzYYDJ5kEynXVRqxESX97aQ_63qDxgVK3LTRN5Q2GCWFQyvHHPYDS5T_dtE/s400/fasal+murder.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgdAL36Sx998cWUJoKRo4D_TKZZcyjoS27WXZADbR3-KxZg1EVcykFvnpbNPPiTWA60NXdrtG5fguKnl3LcHKzYYDJ5kEynXVRqxESX97aQ_63qDxgVK3LTRN5Q2GCWFQyvHHPYDS5T_dtE/s72-c/fasal+murder.jpg
www.vyganews.com
https://www.vyganews.com/2017/06/fazal-murder-case-no-reopening-says.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2017/06/fazal-murder-case-no-reopening-says.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy