ലോസ് ആഞ്ചലസ്: ഹോളിവുഡ് നടി ഡെമി മൂറിന്റെ ലോസ് ആഞ്ചലസിലുള്ള വീട്ടിലെ നീന്തല്‍ കുളത്തില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. നടിയും മൂന്നു ...
നടിയും മൂന്നു മക്കളും വീട്ടിലില്ലാത്ത സമയത്താണ് മരണം നടന്നിരിക്കുന്നത്. 21കാരനാണ് മരിച്ചത്. പേരു വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.
ഡെമിയുടെ വീട്ടില്‍ നടന്ന പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തിയ യുവാവിന്റെ മൃതദേഹമാണിതെന്ന് ചില വെബ്സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്തു. യുവാവ് പാര്‍ട്ടിക്കിടെ കാല്‍വഴുതി കുളത്തില്‍ വീണതാകാമെന്നും ആരും ശ്രദ്ധിച്ചിട്ടുണ്ടാകില്ലെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പക്ഷേ, ഡെമി ഇല്ലാത്ത നേരത്ത് ആരാണ് പാര്‍ട്ടി നടത്തിയതെന്ന് വ്യക്തമല്ല.
മുന്‍ ഭര്‍ത്താവ് ആഷ്ടോണിനൊപ്പമാണ് ലോസ് ആഞ്ചലസില്‍ ഡെമി ഈ വീട് വാങ്ങിയത്. ഹോളിവുഡില്‍ ഒരുകാലത്ത് ഏറ്റവും പ്രതിഫലം വാങ്ങിയിയിരുന്ന നടിയാണ് ഡെമി മൂര്‍.
COMMENTS