പാലക്കാട്: വാളയാറില്‍ സഹോദരിമാര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. പെണ്‍കുട്ടികളുടേത് ആത്മഹത്യയാണെന്നാ...
പാലക്കാട്: വാളയാറില്‍ സഹോദരിമാര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. പെണ്‍കുട്ടികളുടേത് ആത്മഹത്യയാണെന്നാണ് കുറ്റപത്രത്തില്‍. നാലു പേരെ പ്രതിയാക്കിയിട്ടുണ്ട്.
പാലക്കാട് പോക്‌സോ കോടതിയില്‍ പൊലീസ് ആറു കുറ്റപത്രങ്ങളാണ് സമര്‍പ്പിച്ചത്. നാലു പ്രതികള്‍ക്കെതിരെയും പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.
പാമ്പാംപള്ളം കല്ലങ്കാട് എം. മധു (27), വി. മധു (27), ഇടുക്കി രാജാക്കാട് വലിയമുല്ലക്കാനം നാലുതയ്ക്കല്‍ ഷിബു (43), പ്രദീപ് കുമാര്‍ എന്നിവരാണ് പ്രതികള്‍.
എം. മധുവും വി. മധുവും പെണ്‍കുട്ടികളുടെ അമ്മയുടെ ബന്ധുക്കളാണ്. അച്ഛന്റെ സുഹൃത്താണ് ഷിബു, അയല്‍വാസിയും ട്യൂഷന്‍ അധ്യാപകനുമാണ് പ്രദീപ് കുമാര്‍.
പതിമൂന്നു വയസ്സുള്ള പെണ്‍കുട്ടി ജനുവരി 13നും ഒമ്പതുവയസ്സുകാരി മാര്‍ച്ചുനാലിനുമാണ് മരിച്ചത്. ഇരുവരും വീട്ടിനുള്ളില്‍ ഒരേ സ്ഥലത്താണ് തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. മരണത്തിനു മുമ്പ് പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടിരുന്നു.
Tags: Police, Case, Crime, Sexual Abuse, Charge Sheet, Death, Suicide

COMMENTS