കൊച്ചി: കോളിളക്കമുണ്ടാക്കിയ നടിയെ തട്ടിക്കൊണ്ടു പോകല്‍ കേസിലെ ഗൂഢാലോചന സംബന്ധിച്ച നിര്‍ണ്ണായക വിവരങ്ങള്‍ പൊലീസിനു കിട്ടിയതായി സൂചന. കേസി...
കൊച്ചി: കോളിളക്കമുണ്ടാക്കിയ നടിയെ തട്ടിക്കൊണ്ടു പോകല്‍ കേസിലെ ഗൂഢാലോചന സംബന്ധിച്ച നിര്‍ണ്ണായക വിവരങ്ങള്‍ പൊലീസിനു കിട്ടിയതായി സൂചന. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയോടൊപ്പം ജയിലിലുണ്ടായിരുന്ന ചാലക്കുടി സ്വദേശി ജിന്‍സനാണ് പൊലീസിനു വിവരങ്ങള്‍ നല്‍കിയത്. മറ്റൊരു കേസില്‍ ശിക്ഷിക്കപ്പെട്ടാണ് ജിന്സന് പള്‍സര്‍ സുനിയുടെ സഹതടവുകാരനായി എത്തിയത്.
ജയിലില്‍ വച്ച് പള്‍സര്‍ സുനിയും ജിന്‍സണും അടുത്ത സുഹൃത്തുക്കളായി. നടിയെ തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട രഹസ്യങ്ങള്‍ സുനി ജിന്‍സനോട് പറഞ്ഞു. നടിയെ ആക്രമിച്ചതിനു പിന്നിലുള്ള കാരണം, ആരാണ് അതിനുള്ള നിര്‍ദ്ദേശം നല്‍കിയത് തുടങ്ങിയ കാര്യങ്ങള്‍ സുനി ജിന്‍സനോട് പങ്കുവച്ചു. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്താത്ത പല നിര്‍ണ്ണായക വിവരങ്ങളും ജിന്‍സനോട് സുനി പറഞ്ഞു.
ഇക്കാര്യങ്ങള്‍ ജയില്‍ അധികൃതര്‍ വഴിയാണ് അന്വേഷണസംഘം അറിഞ്ഞത്. അന്വേഷണസംഘം ജയിലിലെത്തി ജിന്‍സന്റെ മൊഴിയെടുത്തു. ചോദ്യം ചെയ്യലില്‍ ജിന്സന് പറഞ്ഞ കാര്യങ്ങള്‍ സുനിയും ശരിവച്ചു.
കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ അതിനു ശേഷം കൂടുതല്‍ തെളിവുകള്‍ കിട്ടിയാല്‍ തുടരന്വേഷണം നടത്തി അനുബന്ധ കുറ്റപത്രം നല്‍കാം. എന്നാല്‍, പുതുതായി രേഖപ്പെടുത്തുന്ന മൊഴി തെളിവുന നിയമം അനുസരിച്ച് പ്രോസിക്യൂഷന് സഹായകമാവില്ല. ഈ സാഹചര്യത്തില്‍ ജിന്‍സന്റെ മൊഴി മജിസ്ട്രേറ്റിന്റെ മുമ്പാകെ രേഖപ്പെടുത്താന്‍ അന്വേഷണ സംഘം തീരുമാനിച്ചത്.
അന്വേഷണ സംഘത്തിന്റെ പരാതി പ്രകാരം ആലുവ മജിസ്ട്രേറ്റ് രഹസ്യമൊഴി രേഖപ്പെടുത്തുമെന്ന് എറണാകുളം ചീഫ് ജുഡീഷ്യല്‍ കോടതി ഉത്തരവിട്ടു. കേസ് പരിഗണിക്കുന്ന കോടതിയില്‍ മൊഴി മുദ്രവച്ച കവറില്‍ കോടതിക്കു കൈമാറണം.
Tags: Kochi, Police, Court

COMMENTS