തിരുവനന്തപുരം: സിനിമാ ഷൂട്ടിങ് സെറ്റുകള്‍ ലൈംഗിക പീഡന നിരോധന നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് നടിമാരുടെ പുതിയ സംഘടന വിമന്‍ ഇന്‍ സി...
തിരുവനന്തപുരം: സിനിമാ ഷൂട്ടിങ് സെറ്റുകള്‍ ലൈംഗിക പീഡന നിരോധന നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് നടിമാരുടെ പുതിയ സംഘടന വിമന്‍ ഇന്‍ സിനിമ കളക്ടീവ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. സെറ്റുകളില്‍ ലൈംഗിക പീഡന പരാതി പരിഹാര സെല്‍ രൂപീകരിക്കണമെന്ന ആവശ്യവും അവര്‍ മുന്നോട്ടുവച്ചു.
സിനിമയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ അവകാശങ്ങളും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതിനായി സംഘടന രൂപീകരിച്ചശേഷം മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് നടിമാര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.
ചലച്ചിത്ര അക്കാഡമി മുന്‍ ഡയറക്ടര്‍ ബീനാ പോള്‍ വേണുഗോപാല്‍, നടിമാരായ മഞ്ജുവാര്യര്‍, റിമാ കല്ലിങ്കല്‍ എന്നിവരാണ് സംഘടനയ്ക്കു ചുക്കാന്‍ പിടിക്കുന്നത്.
അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ പോലും ചലച്ചിത്രമേഖലയില്‍ നടിമാര്‍ക്ക് നിഷേധിക്കുകയാണെന്ന് നടിമാര്‍ മുഖ്യമന്ത്രിയോട് പറഞ്ഞു.
സിനിമയുടെ സാങ്കേതിക മേഖലകളില്‍ സ്ത്രീ പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കണമെങ്കില്‍ സ്ത്രീകളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തണം.
സ്ത്രീകളുടെ പ്രാഥമിക ആവശ്യങ്ങള്‍ പോലും നിറവേറ്റാനുള്ള സൗകര്യങ്ങള്‍ പല സെറ്റുകളിലും ഉണ്ടാവാറില്ലെന്ന പരാതിയും അവര്‍ മുഖ്യമന്ത്രിയെ അറിയിച്ചു.
ചലച്ചിത്ര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കമ്മിറ്റിയെ നിയോഗിക്കുമെന്നും കമ്മിറ്റിയുടെ ശുപാര്‍ശ അനുസരിച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
സിനിമ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരുടെ പൂര്‍വ്വ ചരിത്രം പരിശോധിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തുമെന്ന ഉറപ്പും മുഖ്യമന്ത്രി നടിമാര്‍ക്കു നല്‍കി.
മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച സംഘത്തില്‍ ബീനാ പോള്‍ വേണുഗോപാല്‍, മഞ്ജുവാര്യര്‍, ദീദി ദാമോദരന്‍, റിമ കല്ലിങ്കല്‍, പാര്‍വതി, വിധു വിന്‍സെന്റ്, ഫൗസിയ ഫാത്തിമ, രമ്യ നമ്പീശന്‍, സയനോര, അഞ്ജലി മേനോന്‍ എന്നിവരുണ്ടായിരുന്നു.
വുമണ്‍ കളക്ടീവ് ഇന്‍ സിനിമ, മലയാള സിനിമയിലെ സ്ത്രീ സംഘടന, തലപ്പത്ത് മഞ്ജുവും റിമയും

COMMENTS