പത്തു മാസത്തിനിടയില്‍ ഞാന്‍ പത്ത് തവണ ഗര്‍ഭിണിയായെന്ന് മലയാളിയായ ബോളിവുഡ് സുന്ദരി വിദ്യാ ബാലന്‍! ഇങ്ങനെയാണെങ്കില്‍ താന്‍ മക്കളുടെ എണ്ണത...
പത്തു മാസത്തിനിടയില്‍ ഞാന്‍ പത്ത് തവണ ഗര്‍ഭിണിയായെന്ന് മലയാളിയായ ബോളിവുഡ് സുന്ദരി വിദ്യാ ബാലന്‍!
ഇങ്ങനെയാണെങ്കില്‍ താന്‍ മക്കളുടെ എണ്ണത്തില്‍ ഗാന്ധാരിയെയും കടത്തിവെട്ടുമെന്ന് വിദ്യ പറയുന്നു. താന്‍ ഗര്‍ഭിണിയായെന്ന് മാധ്യമങ്ങള്‍ വെറുതേ പ്രചരിപ്പിക്കുകയാണ്. അവര്‍ തമ്മില്‍ ഇക്കാര്യത്തില്‍ മത്സരിക്കുകയാണ്. ഓരോ മാധ്യമവും ഓരോ മാസം എന്നെക്കുറിച്ച് ഇത്തരത്തില്‍ കഥ പ്രചരിപ്പിക്കുകയാണ്. ഇതിനു മാത്രം ഞാന്‍ എന്തു തെറ്റാണ് അവരോടു ചെയ്തതെന്ന് എനിക്കറിയില്ലെന്നും വിദ്യ പറയുന്നു.
നടിമാര്‍ പ്രണയിച്ച് വിവാഹിതരായാല്‍ പിന്നെ അവരുടെ സ്വകാര്യതയിലാണ് എല്ലാവരുടെയും നോട്ടം. തനിക്കും നേരിടേണ്ടി വരുന്നത് ഇതുതന്നെയാണ്. സുജയ് ഘോഷിന്റെ ഒരു ചിത്രം നിരസിച്ചപ്പോള്‍ കാരണമായി മാധ്യമങ്ങള്‍ പറഞ്ഞത് ഞാന്‍ സിനിമ തന്നെ മതിയാക്കിയെന്നായിരുന്നു.
ആരോഗ്യപ്രശ്‌നങ്ങളാല്‍ പല പ്രമുഖ നടന്മാരും അവധി എടുക്കാറുണ്ട്. എന്നാല്‍ നടിമാര്‍ മാത്രം ഇടവേള ആവശ്യപ്പെടുമ്പോള്‍ ചോദ്യങ്ങള്‍ ഉയരും. ഗോസിപ്പ് കോളങ്ങളില്‍ വാര്‍ത്തകള്‍ നിറയും. വിവാഹിതയാകുന്ന യുവതിക്ക് ഗര്‍ഭാവസ്ഥ മാത്രമാണോ സംഭവിക്കാറുള്ളത്? അവര്‍ക്ക് മറ്റ് ആരേഗ്യപ്രശ്‌നങ്ങളൊന്നും വരാന്‍ പാടില്ലേ?
വിവാഹം കഴിഞ്ഞ് ഒരാഴ്ച കഴിയുന്നതിനിടയില്‍ തന്നെ സിദ്ധാര്‍ഥ് റോയ് കപൂറും വിദ്യയും വേര്‍പിരിയുന്നു, ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങള്‍, വിദ്യ സിനിമ വിടുന്നു, അമ്മയാകാന്‍ പോകുന്നു… അങ്ങനെയങ്ങനെ നിരവധി പ്രചാരണങ്ങളാണ് ഇക്കൂട്ടര്‍ ഉയര്‍ത്തിയത്.
ഞാനും ഒരു വ്യക്തിയാണ്. ഈ ഗോസിപ്പുകള്‍ പടച്ചുവിടുന്ന മാധ്യമപ്രവര്‍ത്തകരെ പോലെ തന്നെ എനിക്കും സ്വകാര്യതയുണ്ട്. നമ്മളാരെങ്കിലും ചെന്ന് മാധ്യമപ്രവര്‍ത്തകരുടെ സ്വകാര്യതയിലേക്ക് എത്തിനോക്കിയാല്‍ എന്തായിരിക്കും സ്ഥിതി, വിദ്യ ചോദിക്കുന്നു.

COMMENTS