കോതമംഗലം: ആദിവാസി സഹോദരിമാരെ പീഡിപ്പിച്ച ഡ്രൈവര്‍മാര്‍ അറസ്റ്റില്‍. കുട്ടമ്പുഴയിലാണ് ഇരുപത്തിരണ്ടും പതിനേഴും വയസ്സുള്ള പെണ്‍കുട്ടികള്‍ പീ...
കോതമംഗലം: ആദിവാസി സഹോദരിമാരെ പീഡിപ്പിച്ച ഡ്രൈവര്‍മാര്‍ അറസ്റ്റില്‍. കുട്ടമ്പുഴയിലാണ് ഇരുപത്തിരണ്ടും പതിനേഴും വയസ്സുള്ള പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടത്.
സംഭവത്തില്‍ പുന്നേക്കാട് കല്ലറയ്ക്കല്‍ ജോബി (36), കുരുവിനാംപാറ മഞ്ഞളാംകുഴിയില്‍ മഹേഷ് (34) എന്നിവരാണ് പിടിയിലായത്.
ഈ മാസം 11 മുതലാണ് പെണ്‍കുട്ടികളെ കാണാതാവുന്നത്. വീട്ടുകാരുടെ പരാതി പ്രകാരം ഇവരെ അടിമാലിയില്‍ നിന്ന് പിറ്റേദിവസം അറസ്റ്റ് ചെയ്യുകയായിരുന്നു.
പെണ്‍കുട്ടികള്‍ രാത്രിയിലാണ് അടിമാലിയ്ക്കു സമീപമുള്ള മച്ചിപ്ലാവിലെ വീട്ടില്‍ പോകാനായി നേര്യമംഗലത്തു നിന്ന് ജോബിയുടെയും മഹേഷിന്റെയും ലോറിയില്‍ കയറിയത്.
അടിമാലിയില്‍ എത്തുന്നതുവരെ രണ്ടു പേരും മാറിമാറി പീഡിപ്പിച്ചെന്ന് പെണ്‍കുട്ടികള്‍ പൊലീസിനു മൊഴി നല്കി. അതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

COMMENTS