ന്യൂഡല്‍ഹി: 200 ആനകളെ ഒരുമിച്ച് ബഹിരാകാശത്തേയ്ക്കുയര്ത്താന് ശേഷിയുള്ള ഇന്ത്യന്‍ റാക്കറ്റ് പരീക്ഷണത്തിനു തയ്യാറെടുക്കുന്നു. ആന്ധ്രാപ്ര...
ന്യൂഡല്‍ഹി: 200 ആനകളെ ഒരുമിച്ച് ബഹിരാകാശത്തേയ്ക്കുയര്ത്താന് ശേഷിയുള്ള ഇന്ത്യന്‍ റാക്കറ്റ് പരീക്ഷണത്തിനു തയ്യാറെടുക്കുന്നു.
ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ റോക്കറ്റ് ലോഞ്ച് പാഡില്‍ സജ്ജമാക്കിയിട്ടുള്ള ജിയോസിങ്ക്രണൈസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (ജി.എസ്.എല്‍.വി.എം. മൂന്ന്) രാജ്യത്തിന്റെ യശസ്സുയര്‍ത്താന്‍ പോന്ന പരീക്ഷണത്തിനു തയ്യാറെടുക്കുകയാണ്.
ഇന്ത്യയുടെ ഏറ്റവും വലുതും ഭാരമേറിയതുമായ റോക്കറ്റാണിത്. ആദ്യ പരീക്ഷണത്തിനുള്ള തയ്യാറെടുപ്പാണ് നടക്കുന്നത്.
കാര്യങ്ങളൊക്കെ പ്രതീക്ഷിച്ചതു പോലെ നടന്നാല്‍ അടുത്ത ആറേഴു പരീക്ഷണങ്ങള്‍ക്കു ശേഷം ഈ റോക്കറ്റ് മനുഷ്യനെ ബഹിരാകശത്തെത്തിക്കും.
ആദ്യ പരീക്ഷണം തന്നെ വിജയമാക്കാനുള്ള തയ്യാറെടുപ്പുകളെല്ലാം ചെയ്തിട്ടുണ്ടെന്ന് ഐഎസ്ആര്‍ഒ ചെയര്മാന് എ. എസ്. കിരണ്‍ കുമാര്‍ പറഞ്ഞു.
എട്ട് ടണ്‍ വരെയുള്ള ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് എത്തിക്കാന്‍ ശേഷിയുള്ളതാണ് പുതിയ റോക്കറ്റ്.
കേന്ദ്ര സര്‍ക്കാരിന്റെ അനുമതി കിട്ടിയാലുടന്‍ മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനും ഇസ്റോ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഇതിനും ഈ റോക്കറ്റായിരിക്കും ഉപയോഗിക്കുക. റഷ്യയും അമേരിക്കയും ചൈനയും കളിഞ്ഞാല്‍ മനുഷ്യനെ ബഹിരാകാശത്ത് എത്തിച്ച രാജ്യമായി മാറാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. പക്ഷേ, ബഹിരാകാശത്ത് ആദ്യമൊരു വനിതയെ എത്തിക്കാനാണ് ഇന്ത്യ പ്രാമുഖ്യം കൊടുക്കുന്നതെന്ന് കിരണ്‍ കുമാര്‍ പറഞ്ഞു.

COMMENTS