ലണ്ടന്‍: കാമുകിയെ കൊലപ്പെടുത്തിയ കേസില്‍ ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് പട്ടാളക്കാരനെ 22 വര്‍ഷം തടവിനു ശിക്ഷിച്ചു. എഡിന്‍ബര്‍ഗ് സ്വദേശിയായ...
ലണ്ടന്‍: കാമുകിയെ കൊലപ്പെടുത്തിയ കേസില്‍ ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് പട്ടാളക്കാരനെ 22 വര്‍ഷം തടവിനു ശിക്ഷിച്ചു. എഡിന്‍ബര്‍ഗ് സ്വദേശിയായ ട്രിമാന്‍ ധില്ലനെയാണ് ന്യൂകാസില്‍ ക്രൗണ്‍ കോടതി ശിക്ഷിച്ചത്.
ധില്ലന്റെ മുന്‍ കാമുകി ആലീസ് റഗിള്‍സിനെ ഫഌറ്റില്‍ അതിക്രമിച്ചുകയറി കൊലപ്പെടുത്തിയെന്നാണ് കേസ്. സംഭവം നടന്നത് 2016 ഒക്ടോബര്‍ മാസത്തിലാണ്.
ധില്ലന്‍ കാമുകി ആലീസ് റഗിള്‍സിനെ നിരന്തരം ശല്യപ്പെടുത്തിയിരുന്നു. റഗിള്‍സ് ഇതുസംബന്ധിച്ച് പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ റഗിള്‍സിനെ ഫഌറ്റില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.
ട്രിമാന്‍ ധില്ലന്‍ കുറ്റം നിഷേധിച്ചെങ്കിലും കോടതി ഇയാളെ കുറ്റക്കാരനെന്നു കണ്ടെത്തി ശിക്ഷിക്കുകയായിരുന്നു.
Summary: Indian origin British soldier found guilty of murdering his lover. The court sentenced to 22 year imprisonment.
COMMENTS