ബിഗ്ബജറ്റ് സംവിധായകന് വീണ്ടും സിനിമയുടെ തിരക്കുകളിലേക്ക്. ഇത്തവണ തമിഴ് ചിത്രവുമായാണ് ഷാജി കൈലാസ് എത്തുന്നത്. അതാവട്ടെ കെ മധു സംവിധാനം ച...
ബിഗ്ബജറ്റ് സംവിധായകന് വീണ്ടും
സിനിമയുടെ തിരക്കുകളിലേക്ക്. ഇത്തവണ തമിഴ് ചിത്രവുമായാണ് ഷാജി കൈലാസ് എത്തുന്നത്. അതാവട്ടെ കെ മധു സംവിധാനം ചെയ്ത നാദിയ കൊല്ലപ്പെട്ട രാത്രി എന്ന ചിത്രത്തിന്റെ റീമേക്കും. വൈഗൈ എക്സ്പ്രസ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
പുതിയ ചിത്രത്തെക്കുറിച്ച് ഫേസ്ബുക്ക് പേജിലൂടെ ഷാജി കൈലാസ് തന്നെയാണ് ഔദ്യോഗികമായി അറിയിച്ചത്. തമിഴില്‍ ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് പ്രഭാകറാണ്. ആര്.കെ, നീതു ചന്ദ്ര എന്നിവരാണ് പ്രധാന വേഷത്തില്‍. മലയാളത്തില്‍ സുരേഷ് ഗോപിയും കാവ്യ മാധവനുമായിരുന്നു കേന്ദ്ര കഥാപാത്രങ്ങള്‍.
അനൂപ് ചന്ദ്രന്, നാസര്‍, സുമന്, എംഎസ് ഭാസ്കര്‍, സിദ്ധീഖ്, ഇനിയ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.സഞ്ജീവ് ശങ്കറാണ് ചിത്രത്തിന് ക്യാമറ ചലിപ്പിക്കുക. വൈരമുത്തുവാണ് ഗാനങ്ങള്‍ ഒരുക്കുന്നത്.

COMMENTS