തിരുവനന്തപുരം: അരുവിക്കരയില്‍ ആദ്യ മണിക്കൂറുകളില്‍ കനത്ത പോളിംഗ്. പതിനൊന്നരയോടെ 33 ശതമാനം പോളിംഗ് ആയി. രാവിലെ ഏഴുമുതല്‍ തന്നെ മിക്ക ബൂ...
തിരുവനന്തപുരം: അരുവിക്കരയില്‍ ആദ്യ മണിക്കൂറുകളില്‍ കനത്ത പോളിംഗ്. പതിനൊന്നരയോടെ 33 ശതമാനം പോളിംഗ് ആയി.
രാവിലെ ഏഴുമുതല്‍ തന്നെ മിക്ക ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിരയുണ്ട്. കാണാമായിരുന്നു. ആദ്യ മണിക്കൂറില്‍ പോളിംഗ് എട്ടര ശതമാനം കടന്നു.
പോളിംഗ് ശതമാനം കുതിച്ചുയരുമെന്നാണ് പ്രതീക്ഷ. ജി. കാര്ത്തികേയന് മത്സരിച്ച കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 70.29 ശതമാനമായിരുന്നു പോളിംഗ്. ആദ്യമണിക്കൂറിലെ പോളിംഗ് ശതമാനത്തിനനുസരിച്ചാണെങ്കില് 2011ലെ ശതമാനത്തെ മറികടക്കും.
പക്ഷേ, കനത്ത മഴ പോളിംഗിനു ഭീഷണിയായുണ്ട്. ഇന്നലെ രാത്രി മുഴുവന്‍ കനത്ത മഴയായിരുന്നു അരുവിക്കരയില്‍. രാവിലെ മഴ മാറി. ഉച്ചതിരിഞ്ഞു കനത്ത മഴയ്ക്കു സാദ്ധ്യതയുണ്ട്. മഴയെ പേടിച്ച് വോട്ടര്‍മാരെ രാവിലെ പോളിംഗ് ബൂത്തിലെത്തിക്കാന്‍ രാഷ്ട്രീയ പ്രവര്‍ത്തകരും ശ്രമിക്കുന്നുണ്ട്.
ഉഴമലയ്ക്കല്‍ പഞ്ചായത്തിലെ 68, 69 ബൂത്തുകളില്‍ മൂന്നു മണിക്കൂര്‍ കാത്തു നിന്നിട്ടും വോട്ടു ചെയ്യാന്‍ കഴിയാത്തവര്‍ പ്രതിഷേധിച്ച് തിരികെ പോയി.
COMMENTS