ബാംഗ്‌ളൂര്‍ : രാജ്യമാകെ ഹരം പടര്‍ത്തിയ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് പിന്നാലെ കോര്‍പ്പറേറ്റ് കമ്പനികളും ഫുട്‌ബോള്‍ ലീഗുമായി രംഗത്ത്. ആദ്യ കോര...
ബാംഗ്‌ളൂര്‍ : രാജ്യമാകെ ഹരം പടര്‍ത്തിയ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് പിന്നാലെ കോര്‍പ്പറേറ്റ് കമ്പനികളും ഫുട്‌ബോള്‍ ലീഗുമായി രംഗത്ത്. ആദ്യ കോര്‍പ്പറേറ്റ് സൂപ്പര്‍ ലീഗിന് നാളെ (ശനി) ബാംഗ്‌ളൂരില്‍ തുടക്കമാവും.
ഇന്ത്യയിലെ മുന്‍നിര കോര്‍പറേറ്റുകളെല്ലാം മത്സരത്തിനുണ്ട്. 24 ടീമുകളാണ് മാറ്റുരയ്ക്കുന്നത്. വി ഒ2 സ്‌പോര്‍ട്‌സ് ആന്‍ഡ് ഫിറ്റ്‌നസ് സൊലൂഷന്‍സാണ് ലീഗ് സംഘടിപ്പിക്കുന്നത്.
ഇന്‍ഫോസിസ്, അഡോബി, ഇന്‍ഫിനിറ്റ്, ലിങ്ക്ഡ് ഇന്‍, വിപ്രോ, ടിസിഎസ്, ടെസ്‌കോ തുടങ്ങി പ്രമുഖ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളെല്ലാം ടീമുകളെ കളത്തിലിറക്കുന്നുണ്ട്.
സര്‍ജാപ്പുര്‍ റോഡിലെ പ്ലേ അറീനയിലാണ് മത്സരങ്ങള്‍. ഫൈനല്‍ ഞായറാഴ്ച രാത്രി എട്ടരയ്ക്ക്. ജേതാക്കള്‍ക്ക് 50000 രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് 25000 രൂപയുമാണ് സമ്മാനത്തുക.
ഗോള്‍ഡന്‍ ബൂട്ട്, ഗോള്‍ഡന്‍ ഗ്‌ളൗ, ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരങ്ങളും നല്കുന്നുണ്ട്.
എട്ട് ഗ്രൂപ്പുകളായാണ് ആദ്യ റൗണ്ട്. 30 മിനിറ്റാണ് മത്സരദൈര്‍ഘ്യം. കോര്‍പ്പറേറ്റ് ജീവനക്കാരുടെ ആരോഗ്യ സംരക്ഷണത്തിനൊപ്പം സ്ഥാപനങ്ങള്‍ തമ്മിലുള്ള സൗഹൃദകൂട്ടായ്മയും സൂപ്പര്‍ ലീഗിലൂടെ വി ഒ2 സ്‌പോര്‍ട്‌സ് ആന്‍ഡ് ഫിറ്റ്‌നസ് സൊലൂഷന്‍സ് ലക്ഷ്യം വയ്ക്കുന്നു. ഓഷ്യാനസുമായി സഹകരിച്ചാണ് ലീഗ് സംഘടിപ്പിക്കുന്നതെന്നു സംഘാടകര്‍ പറഞ്ഞു.

COMMENTS