തിരുവനന്തപുരം : തപാല്‍ വോട്ടുകളുടെ എണ്ണം കൂടുതലായതിനാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇക്കുറി ഫലമറിയാന്‍ വൈകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ...
തിരുവനന്തപുരം : തപാല്‍ വോട്ടുകളുടെ എണ്ണം കൂടുതലായതിനാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇക്കുറി ഫലമറിയാന്‍ വൈകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു.
ആദ്യഫല സൂചനകള്‍ പത്തു മണിയോടെ ലഭിച്ചു തുടങ്ങും. കഴിഞ്ഞ തവണ ഉപയോഗിച്ചിരുന്നു ട്രെന്‍ഡ് സോഫ്റ്റ് വെയര്‍ ഇക്കുറി ഉപയോഗിക്കുന്നില്ല.
കൃത്യമായ ഫലം വേഗത്തില്‍ എത്തിക്കുന്നതിന് സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. തപാല്‍ വോട്ടില്‍ തര്‍ക്കം വരാതിരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായ പരിശീലനം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ഏതെങ്കിലും സ്ഥാനാര്‍ത്ഥിയുടെ ഭൂരിപക്ഷം ആ മണ്ഡലത്തിലെ തപാല്‍ വോട്ടിനെക്കാള്‍ കുറവാണെങ്കില്‍ തപാല്‍ വോട്ട് വീണ്ടും എണ്ണും.
Keywords: Kerala, Vote, Polling, counting, Tikaram Meena


COMMENTS