കല്‍പ്പറ്റ: കല്‍പ്പറ്റയില്‍ ഒരു പാര്‍ട്ടിക്ക് വോട്ടു ചെയ്താല്‍ മറ്റൊരു പാര്‍ട്ടിക്ക് വോട്ടു പോകുന്നു. ഈ ആരോപണത്തെ തുടര്‍ന്ന് വോട്ടിങ് ഒരു ...
കല്‍പ്പറ്റ: കല്‍പ്പറ്റയില്‍ ഒരു പാര്‍ട്ടിക്ക് വോട്ടു ചെയ്താല്‍ മറ്റൊരു പാര്‍ട്ടിക്ക് വോട്ടു പോകുന്നു. ഈ ആരോപണത്തെ തുടര്‍ന്ന് വോട്ടിങ് ഒരു മണിക്കൂറത്തേക്ക് നിര്‍ത്തിവച്ചു. കല്‍പ്പറ്റ മണ്ഡലത്തിലെ കണിയാമ്പറ്റ പഞ്ചായത്തിലെ 54 -ാം നമ്പര്‍ ബൂത്തിലാണ് സംഭവം.
മൂന്നു പേര് കൈപ്പത്തിക്ക് വോട്ടു ചെയ്തപ്പോള്‍ രണ്ടെണ്ണം താമരയ്ക്കും ഒരെണ്ണം വേറൊരു ചിഹ്നത്തിനും പോയെന്നാണ് ആരോപണം. ഇതേതുടര്‍ന്ന് കളക്ട്രേറ്റില്‍ നിന്ന് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയ ശേഷമാണ് വോട്ടെടുപ്പ് പുനരാരംഭിച്ചത്.
Keywords: Kalpetta, Voting stopped, Voting machine issue
COMMENTS