തിരുവനന്തപുരം: ഇരട്ടവോട്ടു വിവാദവുമായി ബന്ധപ്പെട്ട് പ്രതിപക്ഷനേതാവിനെതിരെ ആരോപണവുമായി സി.പി.എം. സിംഗപ്പൂര്‍ ആസ്ഥാനമായ വെബ്സൈറ്റിലാണ് പ്ര...
തിരുവനന്തപുരം: ഇരട്ടവോട്ടു വിവാദവുമായി ബന്ധപ്പെട്ട് പ്രതിപക്ഷനേതാവിനെതിരെ ആരോപണവുമായി സി.പി.എം. സിംഗപ്പൂര്‍ ആസ്ഥാനമായ വെബ്സൈറ്റിലാണ് പ്രതിപക്ഷനേതാവ് വോട്ടര്‍മാരുടെ പട്ടിക പ്രസിദ്ധീകരിച്ചതെന്നും ഇത് ജനങ്ങളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും സി.പി.എം നേതാവ് എം.എ ബേബി ആരോപണം ഉന്നയിച്ചു.
കഴിഞ്ഞ ദിവസം 4,34,000 ഇരട്ട വോട്ടര്‍മാരുടെ പട്ടിക ഓപ്പറേഷന്സ്ട്വിന്സ് കോം എന്ന വെബ്സൈറ്റിലൂടെ കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു. വ്യക്തികളുടെ അനുമതിയോടെയല്ല ഇതെന്നും ഇങ്ങനെ വ്യക്തിഗത വിവരങ്ങള്‍ അടക്കം ചിത്രങ്ങള്‍ സഹിതം വിദേശത്തേക്ക് കൈമാറിയതില്‍ നിയമപ്രശ്നങ്ങളുണ്ടെന്നും എം.എ ബേബി ആരോപിച്ചു.
COMMENTS