കോഴിക്കോട് കെ എം ഷാജി എംഎല്‍എയുടെ കണ്ണൂരിലെ വീട്ടില്‍ വിജിലന്‍സ് സംഘം നടത്തിയ പരിശോധനയില്‍ അരക്കോടി രൂപ പിടിച്ചെടുത്തു. കോഴിക്കോട്ടും കണ...
കോഴിക്കോട് കെ എം ഷാജി എംഎല്‍എയുടെ കണ്ണൂരിലെ വീട്ടില്‍ വിജിലന്‍സ് സംഘം നടത്തിയ പരിശോധനയില്‍ അരക്കോടി രൂപ പിടിച്ചെടുത്തു.
കോഴിക്കോട്ടും കണ്ണൂരിലുമുള്ള ഷാജിയുടെ വീടുകളില്‍ രാവിലെ ഏഴ് മണിക്കാണ് പരിശോധന തുടങ്ങിയത്.
ചില ഇടപാടുകളുടെ രേഖകളും കണ്ടെത്തിയെന്നും സൂചനയുണ്ട്. ആഢംബര വീട് നിര്‍മാണത്തിന്റെ പേരില്‍ വരുമാന സ്രോതസ് കാണിക്കാന്‍ ഷാജിക്ക് കഴിഞ്ഞിരുന്നില്ല.
പിടിച്ചെടുത്ത പണത്തിനു രേഖയുണ്ടെന്നും ഹാജരാക്കാന്‍ ഒരു ദിവസത്തെ സാവകാശം വേണമെന്നും ഷാജി പറഞ്ഞു. ഒരു ബന്ധുവിന്റെ സ്ഥലം ഇടപാടുമായി ബന്ധപ്പെട്ട പണമാണിതെന്നും തിരഞ്ഞെടുപ്പിനായി കരുതിയതല്ലെന്നും ഷാജി പറഞ്ഞു.
ഇതിനിടെ വീട് നിര്‍മാണം ക്രമപ്പെടുത്താന്‍ ഷാജി നല്കിയ അപേക്ഷയിലും കൃത്രിമം ഉണ്ടെന്ന് ആരോപണമുണ്ടായിരുന്നു.
ഷാജി കോഴിക്കോട്ട് മാലൂര്‍കുന്നിലെ വീട്ടിലാണ് ഉണ്ടായിരുന്നത്. റെയ്ഡ് നടക്കുന്ന വേളയില്‍ അദ്ദേഹം പുറത്തുണ്ടായിരുന്നു.
അഭിഭാഷകനായ എം ആര് ഹരീഷ് നല്കിയ പരാതിയിലാണ് വിജിലന്‍സ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
COMMENTS