കൊച്ചി: സംസ്ഥാനത്ത് മേയ് ഒന്നു മുതല്‍ നാലുവരെ കൂടിച്ചേരലുകള്‍ കര്‍ശനമായി വിലക്കി ഹൈക്കോടതി. മേയ് രണ്ടിന് നടക്കുന്ന വോട്ടെണ്ണലിനോടനുബന്ധിച്ചാ...
കൊച്ചി: സംസ്ഥാനത്ത് മേയ് ഒന്നു മുതല്‍ നാലുവരെ കൂടിച്ചേരലുകള്‍ കര്‍ശനമായി വിലക്കി ഹൈക്കോടതി. മേയ് രണ്ടിന് നടക്കുന്ന വോട്ടെണ്ണലിനോടനുബന്ധിച്ചാണ് നടപടി.
ഈ ദിവസങ്ങളില്‍ തിരഞ്ഞെടുപ്പ് വിജയാഘോഷങ്ങളോ കൂടിച്ചേരലുകളോ പാടില്ലെന്നും ഈ ഉത്തരവ് ലംഘിക്കുന്നില്ലെന്ന് പൊലീസ് ഉറപ്പുവരുത്തണമെന്നും കോടതി ഉത്തരവിട്ടു.
ഈ ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ പകര്‍ച്ചവ്യാധി പ്രതിരോധ നിയമപ്രകാരം കേസെടുക്കാനും കോടതി ഉത്തരവിട്ടു.
നേരത്തെ മേയ് നാലു മുതല്‍ 9 വരെ സംസ്ഥാനത്ത് ലോക്ഡൗണിനു സമാനമായ നിയന്ത്രണങ്ങളായിരിക്കുമെന്ന് സര്‍ക്കാരും വ്യക്തമാക്കിയിരുന്നു.
Keywords: High court, Strict direction, May 1 - 4, Covid - 19
COMMENTS