കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന് മത്സരിക്കുന്ന ധര്‍മടത്ത് നാളെ താരങ്ങളുടെ റോഡ് ഷോ. സിനിമാ താരങ്ങളായ പ്രകാശ് രാജ്, ഇന്ദ്രന്‍സ്, ഹരിശ്രീ...
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന് മത്സരിക്കുന്ന ധര്‍മടത്ത് നാളെ താരങ്ങളുടെ റോഡ് ഷോ.
സിനിമാ താരങ്ങളായ പ്രകാശ് രാജ്, ഇന്ദ്രന്‍സ്, ഹരിശ്രീ അശോകന്, മധുപാല്‍ തുടങ്ങി നിരവധി പേര് പങ്കെടുക്കുന്നുണ്ട്. ഉച്ചയ്ക്ക് 2.30 മുതല്‍ 6.30 വരെയാണ് റോഡ് ഷോ.
പെരളശ്ശേരി അമ്പലം സ്റ്റോപ്പ്, മൂന്നാംപാലം, ചിറക്കുനി അബു ചാത്തുക്കുട്ടി സ്റ്റേഡിയം, മീത്തലെ പീടിക, മുഴപ്പിലങ്ങാട് മഠം, കുളംബസാര്‍, കാടാച്ചിറ, ആഡൂര് പാലം, ചാല, കോയ്യോട് മൊയാരം സ്മാരക വായനശാല, മൗവ്വഞ്ചേരി, കാവിന്മൂല, തട്ടാരി പാലം, ചാമ്പാട്, മമ്പറം, പിണറായി ടൗണ്‍ എന്നിവിടങ്ങളിലൂടെയാണ് റോഡ് ഷോ കടന്നുപോകുന്നത്.
കോവിഡ് പ്രൊട്ടോകോള്‍ പാലിച്ചും ഇലക്ഷന് കമ്മിഷന് നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചുമാണ് പരിപാടിയെന്ന് സംഘാടകര്‍ അറിയിച്ചു. ബൈക്കുകള്‍ ഒഴിവാക്കുമെന്നും അറിയിപ്പില്‍ പറയുന്നു.
COMMENTS