തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വീണ എസ് നായരുടെ പോസ്റ്ററുകള്‍ ആക്രിക്കടയില്‍ കണ്ടെത്തിയത് പാര്‍ട്ടി അന്വ...
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വീണ എസ് നായരുടെ പോസ്റ്ററുകള്‍ ആക്രിക്കടയില്‍ കണ്ടെത്തിയത് പാര്‍ട്ടി അന്വേഷിക്കും. സ്ഥാനാര്‍ത്ഥി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതു സംബന്ധിച്ച് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും രമേശ് ചെന്നിത്തലയും ഉറപ്പു നല്‍കിയതായും വീണ വ്യക്തമാക്കി.
പാര്‍ട്ടി തന്നെ ഏല്‍പ്പിച്ച ജോലി ആത്മാര്‍ത്ഥമായി ചെയ്തുവെന്നും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് പാര്‍ട്ടിയാണ് അന്വേഷിക്കേണ്ടതെന്നും അവര്‍ വ്യക്തമാക്കി. മണ്ഡലത്തിലെ പ്രാദേശിക നേതാക്കളുടെ സഹകരണം തനിക്ക് ലഭിച്ചുവെന്നും അവര്‍ വ്യക്തമാക്കി.
COMMENTS