കണ്ണൂര്‍: പാനൂരില്‍ മുസ്ലിം ലീഗ് പ്രവര്ത്തകന് കൊല്ലപ്പെട്ടത് രാഷ്ട്രീയ കാരണങ്ങളാലെന്ന് പൊലീസ്. സംഭവത്തില്‍ ഒരാളെ കസ്റ്റഡിയിലെടുത്തു. പത്തി...
കണ്ണൂര്‍: പാനൂരില്‍ മുസ്ലിം ലീഗ് പ്രവര്ത്തകന് കൊല്ലപ്പെട്ടത് രാഷ്ട്രീയ കാരണങ്ങളാലെന്ന് പൊലീസ്. സംഭവത്തില്‍ ഒരാളെ കസ്റ്റഡിയിലെടുത്തു. പത്തിലധികം പേര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്നും മറ്റുള്ളവര്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
രാഷ്ട്രീയ പകപോക്കലാണെന്നാണ് പ്രാഥമിക നിഗമനം. കൂടുതല്‍ വിവരങ്ങള്‍ കൂടുതല്‍ അന്വേഷണത്തിനുശേഷം പുറത്തുവിടുമെന്നും പൊലീസ് വ്യക്തമാക്കി.
വോട്ടെടുപ്പ് ദിവസം നടന്ന ഓപ്പണ്‍ വോട്ട് സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. മുസ്ലിം ലീഗ് പ്രവര്‍ത്തകനായ മന്‍സൂറിന്റെ വീടിനു മുന്നില്‍ ബോംബെറിഞ്ഞ് സംഘര്‍ഷമുണ്ടാക്കിയ ശേഷം ആക്രമികള്‍ ഇയാളെയും സഹോദരനെയും വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു.
ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മന്‍സൂറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംഭവവുമായി ബന്ധപ്പെട്ട് ഒരു സി.പി.എം പ്രവര്‍ത്തകനാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്.
Keywords: Muslim league, Murder, Election, Police
COMMENTS